ADS

മുഖ്യമന്ത്രിയുടെ കൈ 'പൊലിച്ചു'; കൊല്ലത്ത് നൽകിയ ബോട്ടിലെ...

 

മുഖ്യമന്ത്രിയുടെ കൈ 'പൊലിച്ചു'; കൊല്ലത്ത് നൽകിയ ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് കന്നിക്കൊയ്ത്തിൽ നാല് ലക്ഷം രൂപയുടെ മീൻ

വേളപ്പാര, വറ്റപ്പാര, വറ്റ, ഹമൂര്‍, അഴുക, ചെമ്പല്ലി, മോദ തുടങ്ങിയ വമ്പൻ മൽസ്യങ്ങളാണ് ഇവർക്ക് ലഭിച്ചത്. ഇവർ കൊണ്ടുവന്ന വേളപ്പാരയ്ക്ക് മാത്രം നീണ്ടകരയിൽ മൂന്നുലക്ഷം രൂപയോളം വില ലഭിച്ചുl

മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രി നൽകിയ ബോട്ട് ആദ്യത്തെ തവണ കടലിൽ പോയി തിരികെ വന്നപ്പോൾ നിറയെ മൽസ്യം. ആഴക്കടൽ മത്സ്യബന്ധനത്തിന് വേണ്ടി ജോനകപ്പുറം മൂദാക്കര മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന് മുഖ്യമന്ത്രി നല്‍കിയ ബോട്ടിനാണ് ചാകര ലഭിച്ചത്. സെന്റ് ആന്റണി എന്ന ബോട്ടാണ് നിറയെ മീനുമായി കരയിലേക്ക് മടങ്ങിയെത്തിയത്.

മുഖ്യമന്ത്രി നൽകിയ ബോട്ടുമായി മെയ് 29ന് രാത്രിയിലാണ് കൊല്ലത്തെ മൽസ്യത്തൊഴിലാളികൾ ആദ്യമായി കടലിൽ പോയത്. നാലുദിവസത്തെ പണികഴിഞ്ഞ് ഇന്നലെയാണ് സെന്‍റ് ആന്‍റണി നീണ്ടകര തുറമുഖത്ത് തിരിച്ചെത്തിയത്. ബോട്ട് കണ്ട് തുറമുഖത്ത് ഉണ്ടായിരുന്നവർ അമ്പരന്ന് പോയി. ബോട്ടിൽ നിറയെ മൽസ്യം. ഹാർബറിലെ ലേലത്തിനൊടുവിൽ നാല് ലക്ഷം രൂപയുടെ മത്സ്യമാണ് ഈ ബോട്ടിൽനിന്ന് മാത്രം വിറ്റുപോയത്.

ഇന്ത്യയിലെ പല പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിൽ

 


കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന്റെ (എം.ടി.എന്‍.എല്‍) പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മുംബയിലും ഡല്‍ഹിയിലും ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് എം.ടി.എന്‍.എല്‍. പ്രവര്‍ത്തന നഷ്ടത്തിന്റെയും ലയനനീക്കത്തിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബയ് സര്‍ക്കിളുകളില്‍ എം.ടി.എന്‍.എല്ലിന്റെ പ്രവര്‍ത്തനം നേരത്തേ തന്നെ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തിരുന്നു. അടച്ചുപൂട്ടുന്ന എം.ടി.എന്‍.എല്ലിലെ 18,000ഓളം ജീവനക്കാരെ ബി.എസ്.എന്‍.എല്ലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) എം.ടി.എന്‍.എല്‍ നേരിട്ട നഷ്ടം 2,910 കോടി രൂപയാണ്. 2021-22ലെ 2,602 കോടി രൂപയെ അപേക്ഷിച്ച് നഷ്ടം കൂടി. പ്രവര്‍ത്തന വരുമാനമാകട്ടെ 1,069 കോടി രൂപയില്‍ നിന്ന് 861 കോടി രൂപയായി ഇടിഞ്ഞു. പ്രവര്‍ത്തനച്ചെലവ് 4,299 കോടി രൂപയില്‍ നിന്ന് 4,384 കോടി രൂപയായി വര്‍ദ്ധിച്ചു. എം.ടി.എന്‍.എല്ലിന്റെ നിലവിലെ കടബാദ്ധ്യത 19,661 കോടി രൂപയില്‍ നിന്ന് 23,500 കോടി രൂപയായും ഉയര്‍ന്നു. ബി.എസ്.എന്‍.എല്ലിന്റെയും നഷ്ടം കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) കുത്തനെ കൂടി. 2021-22ലെ 6,982 കോടി രൂപയില്‍ നിന്ന് 8,161 കോടി രൂപയായാണ് കൂടിയത്. കമ്പനിയുടെ ചെലവ് 5.1 ശതമാനം വര്‍ദ്ധിച്ച് 27,364 കോടി രൂപയായി. അതേസമയം, പ്രവര്‍ത്തന വരുമാനം 16,811 കോടി രൂപയില്‍ നിന്ന് 19,130 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. ബി.എസ്.എന്‍.എല്ലിന് ഏറ്റവുമധികം വരുമാനമുള്ള സര്‍ക്കിളുകളിലൊന്നായ കേരളത്തിലെ വരുമാനം കഴിഞ്ഞവര്‍ഷം (2022-23) രണ്ട് ശതമാനം താഴ്ന്ന് 1,656 കോടി രൂപയായി. കര്‍ണാടക, പഞ്ചാബ്, ആന്‍ഡമാന്‍ നിക്കോബാര്‍, ജമ്മു ആന്‍ഡ് കാശ്മീര്‍, ഉത്തര്‍പ്രദേശ് (വെസ്റ്റ്), ഗുജറാത്ത്, ചെന്നൈ, തെലങ്കാന സര്‍ക്കിളുകളിലും വരുമാനം കുറഞ്ഞു.


വ്യാജ സർട്ടിഫിക്കറ്റ് പോലീസ് കേസെടുത്തു

 


അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ താത്കാലിക അധ്യാപികയാകാന്‍ വ്യാജ രേഖ ചമച്ച എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനി കാസര്‍കോഡ് സ്വദേശിനി കെ വിദ്യക്കെതിരേ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു.* അധ്യാപന പരിചയത്തിന്റെ സര്‍ട്ടിഫിക്കറ്റ് മഹാരാജാസ് കോളേജിന്റെ സീലും പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായാണു തയാറാക്കിയത്.

*◾കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം അവതാളത്തിലായി.* ഭൂമി ഏറ്റെടുക്കാന്‍ മട്ടന്നൂരിലുണ്ടായിരുന്ന സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച നിലയിലാണ്. ഓഫീസിന്റെ പ്രവര്‍ത്തന കാലാവധി നീട്ടിക്കൊടുത്തിട്ടില്ല. ജീവനക്കാര്‍ക്ക് രണ്ടു മാസമായി ശമ്പളവും നല്‍കിയിട്ടില്ല. പണമടക്കാത്തതിനാല്‍ വൈദ്യതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരിക്കുകയാണ്.

*◾താമരശേരിയില്‍ ബിരുദ വിദ്യാര്‍ഥിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.* കല്‍പ്പറ്റ സ്വദേശി ജിനാഫിനെയാണ് തമിഴ്നാട്ടില്‍നിന്ന് പിടികൂടിയത്.

*◾അട്ടപ്പാടി ട്രൈബല്‍ താലൂക്ക് പുതൂര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വി ആര്‍ രഞ്ജിത്തിനെ പാലക്കാട് ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു.* വില്ലേജ് ഓഫീസില്‍ സബ് കളക്ടര്‍ മിന്നല്‍ പരിശോധന നടത്തിയതിനു പിറകേയാണ് നടപടി.

*◾കോഴിക്കോട് കായണ്ണയില്‍ പഞ്ചായത്ത് അംഗത്തിന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു.* മുസ്ലീം ലീഗ് പ്രതിനിധിയായ പി സി ബഷീറിന്റെ വീടിനാണ് പുലര്‍ച്ചെ രണ്ടരയോടെ സ്ഫോടക വസ്തു എറിഞ്ഞത്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. മൂന്ന് ബോംബുകളില്‍ ഒരെണ്ണം മാത്രമാണ് പൊട്ടിത്തെറിച്ചത്. പ്രതിഷേധിച്ച് പ്രദേശത്ത് ഹര്‍ത്താല്‍.

◾കോണ്‍ഗ്രസ് നേതാവും ഐഎന്റ്റിയുസി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന കുമളി പ്ലാവുവച്ചതില്‍ പി എ ജോസഫ് അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം കുമളി സെന്റ് തോമസ് ഫെറോനാ പള്ളിയില്‍.

◾കൊച്ചിയില്‍ മദ്യലഹരിയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയും ബിയര്‍ കുപ്പി റോഡിലേക്കു വലിച്ചെറിയുകയും നായയെ റോഡിലിറക്കി ഭീകരാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത കാര്‍ യാത്രക്കാരന്‍ കാക്കനാട് സ്വദേശി ആഷികിനെ പോലീസ് അറസ്റ്റു ചെയ്തു. പാലാരിവട്ടത്ത് ഞായറാഴ്ച്ച രാത്രിയാണ് ഈ അതിക്രമങ്ങള്‍ നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.

◾ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

◾മറയൂര്‍ പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ മൊബൈല്‍ ടവറിനു മുകളില്‍ കയറിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. മിഷന്‍ വയല്‍ സ്വദേശി നരി എന്നറിയപ്പടുന്ന മണികണ്ഠപ്രഭു (35) ആണ് ടവറിനു മുകളില്‍ കയറിയത്. പോലീസ് സ്ഥലത്തെത്തിച്ച മക്കളുമായി സംസാരിപ്പിച്ചതോടെയാണ് ഇയാള്‍ താഴെ ഇറങ്ങാന്‍ സമ്മതിച്ചത്.

◾ഗുസ്തിതാരങ്ങളെ പിന്തുണച്ച് നടത്താനിരുന്ന സമരം കര്‍ഷക സംഘടനകള്‍ മാറ്റിവച്ചു. ജന്തര്‍ മന്തറില്‍ ഒമ്പതാം തീയതി നടത്താനിരുന്ന മാര്‍ച്ച് മാറ്റിവച്ചെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് അറിയിച്ചു. സമരം ചെയ്യുന്ന താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. താരങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പിന്‍വാങ്ങുന്നതെന്നും ടികായത്ത് പറഞ്ഞു.

◾ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ പരാതി ആരും പിന്‍വലിച്ചിട്ടില്ലെന്ന് ഇന്നലെ ഗുസ്തി താരങ്ങള്‍ പറഞ്ഞിരുന്നു.

◾ട്രെയിന്‍ ദുരന്തമുണ്ടായ ബാലസോറില്‍ സിബിഐ സംഘം പ്രാഥമിക പരിശോധന നടത്തി. ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 150 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ശീതീകരിച്ച കണ്ടെയ്നറുകള്‍ സജ്ജമാക്കും. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഭുവനേശ്വര്‍ എംയിസില്‍ ഡിഎന്‍എ പരിശോധനയ്ക്കുള്ള കേന്ദ്രം തുടങ്ങിയിട്ടുണ്ട്.

◾രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടും. പുതിയ പാര്‍ട്ടി രൂപികരിക്കാനാണ് നീക്കം. രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികമായ ജൂണ്‍ 11 ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തര്‍ക്കം ഒത്തുതീര്‍പ്പാകാത്തതാണ് കാരണം.

◾ബെംഗളുരു - മൈസുരു എക്സ്പ്രസ് വേയിലെ ടോള്‍ ഗേറ്റ് ജീവനക്കാരനെ കാര്‍ യാത്രക്കാര്‍ തല്ലിക്കൊന്നു. രാമനഗര ജില്ലയിലെ കാരെക്കല്‍ പവന്‍ കുമാര്‍ നായക് എന്ന 26 കാരനാണ് കൊല്ലപ്പെട്ടത്.  

◾ദക്ഷിണ യുക്രെയിനിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള മേഖലയിലെ അണക്കെട്ട് റഷ്യ തകര്‍ത്തെന്ന് യുക്രെയിന്‍. എന്നാല്‍ യുക്രെയിനാണ് അണക്കെട്ടു തകര്‍ത്തതെന്ന് റഷ്യ ആരോപിച്ചു.

◾വനിതാ ഫുട്ബോള്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ഭീമന്‍ പിഴ മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് ഈ തീരുമാനം. എന്നാല്‍ താത്കാലികമായാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതെന്നും ശക്തമായി തിരിച്ചുവരുമെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.

അരി കൊമ്പനെ തുറന്നുവിട്ടു

 

ജനവാസ മേഖലയിലിറങ്ങിയതിനെത്തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ടു.* 


തെക്കന്‍ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നതിനു മുമ്പേ ആനയെ തുറന്നുവിട്ടു.
അരിക്കൊമ്പനെ കേരളത്തിലേക്കു തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹര്‍ജി

 പ്രശസ്തിക്കുവേണ്ടിയെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്.* കേസ് ഫോറസ്റ്റ് ബെഞ്ചിനു വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം കോടതി തള്ളി

രക്തത്തില്‍ പഞ്ചസാരയുടെ അളവ് 300 കവിഞ്ഞാല്‍‍ എന്ത് സംഭവിക്കും.....

 

​​മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുകയാണ്.

പ്രമേഹത്തിലെ പഞ്ചസാരയുടെ അളവ് രോഗിയുടെ അവസ്ഥയുടെ പ്രധാന സൂചകമാണെന്ന് എല്ലാവർക്കും അറിയാം. എന്നിരുന്നാലും, അസുഖമുള്ളവർ മാത്രമേ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ (അല്ലെങ്കിൽ ഗ്ലൂക്കോസിന്റെ) അളവ് പരിശോധിക്കേണ്ടതുണ്ടെന്നത് തെറ്റിദ്ധാരണയാണ്. ഈ സൂചകം സാധാരണ പരിധി കവിയുന്നില്ലെന്ന് ഉറപ്പാക്കാൻ ആരോഗ്യമുള്ള ആളുകളും നിർദ്ദേശിക്കുന്നു.

നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, നിങ്ങളുടെ രക്തത്തിൽ എത്ര പഞ്ചസാര സ്വീകാര്യമാണ്? നിശ്ചിത പരിധിക്കുള്ളിൽ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ ഇതുവരെ രോഗനിർണയം നടത്തിയിട്ടില്ലെങ്കിൽ എപ്പോഴാണ് വിഷമിക്കേണ്ടത്?


രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനമായും ടൈപ്പ് വണ്‍, ടൈപ്പ് 2 എന്നിങ്ങനെ 2 തരം പ്രമേഹങ്ങളാണുളളത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.

രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌. ഇൻസുലിന്‍റെ അളവ് കുറഞ്ഞാല്‍ അത് രക്തത്തില്‍ ഗ്ലൂക്കോസ് നില കൂടാന്‍ ഇടവരുത്തും.

രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ഒരുപരിധിയിലധില്‍ കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം.


മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുകയാണ് . ജീവിത ശൈലീരോഗത്തില്‍ ഉള്‍പ്പെടുത്താവുന്ന പ്രമേഹത്തെ ചിട്ടയായ ഭക്ഷണ ശീലങ്ങളിലൂടെ വരുതിയിലാക്കാന്‍ കഴിയും.


പ്രമേഹരോഗമില്ലാത്തവര്‍ക്ക് രക്തത്തില്‍ പഞ്ചസാരയുടെ പരമാവധി അളവ് 100 മുതല്‍ 120 മില്ലിഗ്രാം ആണ്. എന്നാല്‍ പ്രമേഹ രോഗബാധിതരായവരുടെ രക്തം പരിശോധിച്ചാല്‍ പഞ്ചസാരയുടെ അളവ് 200 ലും മുകളില്‍ ആയിരിക്കുമെന്ന് കാണാം. പഞ്ചസാര നില 300 കവി‍ഞ്ഞാല്‍ അടിയന്തിര ചികിത്സ അനിവാര്യമാണ്.


ഗ്ലൂക്കോസിന്‍റെ അളവ് 500 ലും കൂടുതലാവുമ്പോള്‍ അത് ജീവനു തന്നെ ഭീഷണിയാവുന്നു. ശരീരം കേറ്റോണ്‍സ് എന്ന ആസിഡ് പുറപ്പെടുവിക്കാന്‍ തുടങ്ങുകയും . ഇത് ശരീര കോശങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇൗ അവസ്ഥയെ ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്നു പറയാം.

ഇ അവസ്ഥ , സ്ട്രോക്ക്, വൃക്കകളുടെയും കരളിന്‍റെയും പ്രവര്‍ത്തനം നിലക്കല്‍ എന്നിവയിലേക്ക് നയിക്കുകയോ മരണം സംഭവിക്കുകയോ ചെയ്തേക്കാം.



മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽ


മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കലക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക. 

ജില്ലാതലത്തില്‍ അദാലത്തിന്‍റെ ചുമതല മന്ത്രിമാര്‍ക്ക് നിശ്ചയിച്ചു. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കലക്ടര്‍മാരുടെ ചുമതലയാണ്.

അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കും. 

പരി​ഗണിക്കുന്ന വിഷയങ്ങൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, തരംമാറ്റം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം)

സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ

റവന്യൂ റിക്കവറി- വായ്പതിരിച്ചടവിനുള്ളഇളവുകളും സാവകാശവും

തണ്ണീർത്തട സംരക്ഷണം

ക്ഷേമ പദ്ധതികൾ (വീട്,വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ)

പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷപരിഹാരം

സാമൂഹ്യ സുരക്ഷ പെൻഷൻ (കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക)

പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം

തെരുവുനായ സംരക്ഷണം/ശല്യം

അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത് 

തെരുവുവിളക്കുകൾ

അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും

വയോജന സംരക്ഷണം

കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)

പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും 

റേഷൻകാർഡ് (APL/BPL)(ചികിത്സാ ആവശ്യങ്ങൾക്ക്) 

വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം

വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ 

വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം 

കൃഷിനാശത്തിനുള്ള സഹായങ്ങൾ

കർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ

മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ

ആശുപത്രികളിലെ മരുന്ന് ക്ഷാമം 

ശാരീരിക /ബുദ്ധി /മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ

വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ

എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ

പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ 

വ്യവസായ സംരംഭങ്ങൾക്കുളള അനുമതി

എന്‍റെ കേരളം പ്രദര്‍ശന വിപണന മേള

സര്‍ക്കാരിന്‍റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാര പദ്ധതികളും പ്രചരിപ്പിക്കുന്നതിന് വിവര - പൊതുജന സമ്പര്‍ക്ക വകുപ്പിന്‍റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും എന്‍റെ കേരളം 2023 പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. ഏപ്രില്‍ 1 മുതല്‍ മെയ് 30 വരെയാണ് മേളകള്‍.  പരിപാടിയുടെ ആശയങ്ങള്‍ക്കുള്ള അംഗീകാരവും സംസ്ഥാനതല സംഘാടന മേല്‍നോട്ടവും സംസ്ഥാനതല സ്റ്റിയറിങ്ങ് കമ്മിറ്റിക്കായിരിക്കും. ജില്ലാ ചുമതലയുള്ള മന്ത്രി/മന്ത്രിമാര്‍ രക്ഷാധികാരികളായും ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിര്‍ കണ്‍വീനറുമായി ജല്ലാതല സംഘാടക സമിതി രൂപീകരിക്കും.

കേരള സൂക്ഷ്മ - ചെറുകിട സംരംഭങ്ങളുടെ ഫെസിലിറ്റേഷന്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ 2023 അംഗീകരിക്കാന്‍ തീരുമാനിച്ചു.



ഞങ്ങൾ ജനങ്ങൾക്ക് പറയാനുള്ളത് ഇത്രമാത്രം...ഞങ്ങളുടെ ആയുസ്സും ആരോഗ്യവും നിങ്ങൾ രണ്ടു മുന്നണിക്കാരും കൂടി നശിപ്പിച്ചപ്പോൾ മതിയായില്ലേ?

ഈ ബ്രഹ്മപുരത്തെ മാലിന്യം നിന്ന് കത്തുമ്പോൾ നഷ്ടം ഞങ്ങൾ ജനങ്ങൾക്ക് മാത്രം...ഞങ്ങളുടെ ആയുസ്സും  ആരോഗ്യവും നിങ്ങൾ രണ്ടു മുന്നണിക്കാരും കൂടി നശിപ്പിച്ചപ്പോൾ മതിയായില്ലേ?

കൊച്ചിയിലുള്ള എല്ലാവരോടും പോയി കടലിൽ ചാടാൻ പറയാഞ്ഞത് ഭാഗ്യം. അവിടെ തീ ഇട്ടത് കൊച്ചിയിലെ സാധാരണ മനുഷ്യർ ആണോ ?

കോൺഗ്രസ്സിനും പരാതി ഇല്ല , സഖാക്കൾക്കും പരാതി ഇല്ല , രണ്ട് പേരും കൂടി ആണല്ലോ കൊച്ചി നഗരത്തിൽ നിന്ന് ഈ മാലിന്യം ലോറിയിൽ കയറ്റി കടംബ്രയാർ കരയിൽ ബ്രഹ്മപുരത്തു കൊണ്ട് പോയി ഇട്ട് നിറച്ച് എല്ലാ വർഷവും കത്തിച്ച് ഈ അഴിമതി സംയുക്തമായി നടത്തി വരുന്നത് . ഇതിന്റെ ദോഷം കൂടുതൽ അനുഭവിക്കുന്നത് തൃക്കാക്കര , തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്കാരാണ് . എന്തേ മുഖ്യ മന്ത്രിയും മന്ത്രിമാരും ഒന്നും തീ കത്തുന്നിടത്തു വന്ന് നിന്ന് ഫോട്ടോ എടുത്ത് പ്രഖ്യാപനമൊന്നും നടത്തുന്നില്ലേ ? അന്റാർട്ടിക്കയിൽ എങ്ങിനെ തീരെ മാലിന്യമില്ല എന്ന് പഠിക്കാൻ അവിടെ വരെ ഒന്ന് പോയാലോ ? 


മുഖ്യമന്ത്രിയും മറ്റ്‌ മന്ത്രിമാരും കൊച്ചി മേയറും ഇന്ന് ബ്രഹ്മപുരത്തു വന്നു താമസിക്കാൻ ധൈര്യം കാണിക്കണം . അതിനു തയ്യാറുണ്ടോ ? 


കൊച്ചി നഗരം കനത്ത പുകമഞ്ഞ് നിറഞ്ഞിരിക്കുകയാണ്.  

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഇന്ന് വിഷാംശമുള്ളതും അപകടകരവും ആയ വായു നമ്മുടെ എറണാകുളം ജില്ലയിലെ ലക്ഷകണക്കിന് മനുഷ്യരുടെ , മൃഗങ്ങളുടെ ശ്വസനവ്യവസ്ഥയെ തകരാറിലാക്കുന്നു .  ശ്വാസ അസുഖമുള്ളവർ ദയവായി വീടിനുള്ളിൽ തന്നെ ഇരിക്കുക.  വെളിയിൽ നടക്കുകയോ വ്യായാമം ചെയ്യുകയോ അരുത് .  കൊച്ചി കോർപ്പറേഷന്റെ ഈ കടുത്ത അനാസ്ഥയ്ക്ക് ആരാണ് വില കൊടുക്കുക. ഇത്‌ എല്ലാ വർഷവും ആവർത്തിക്കുന്നു . 

കൊച്ചി എന്നാൽ മൂവാറ്റുപുഴ മുതൽ കൊച്ചി കടൽ വരെയുള്ള വലിയ ഒരു ജന സഞ്ചയം കാൻസർ രോഗത്തിന് കാരണമാകുന്ന ഈ പുക ഇന്ന് വലിച്ച് കയറ്റി ജീവിക്കാൻ നിർബന്ധിതരാകുന്നു . കുഞ്ഞുങ്ങൾ ഏറെ വിഷമിക്കുന്നു . ഇത് എല്ലാ വർഷവും മനഃപൂർവം കത്തിക്കുന്നതാണ് . ഇത് കൊടിയ അഴിമതി ആണ് . ബ്രഹ്മപുരം പദ്ധതി മുഴുവൻ നുണകൾ മാത്രം ആണ് . കക്കാൻ വേണ്ടി രാഷ്ട്രീയ നെത്ര്വത്വം കൊണ്ട് നടക്കുന്ന നുണകളുടെ ശേഖരം . മാലിന്യ ലോറി മുതൽ solid waste mining and management വരെ നീണ്ട് കിടക്കുന്ന അഴിമതി .  ആരുണ്ട് ഇതിനു  മറുപടി പറയാൻ ?  ഇല്ല . നാം ശ്വാസം കിട്ടാതെ പിടയും . അതിൽ ആർക്കാണ് പരാതി ?

അഴിമതി നടത്തുവാൻ വേണ്ടി ഉദ്ദേശിച്ച് മാത്രം എല്ലാ വർഷവും കൃത്യമായി മനഃപൂർവം അവിടെ തീ ഇട്ട് ഈ തീപിടുത്തം ഉണ്ടാക്കുന്ന വിഷപ്പുക ശ്വസിച്ചു തീ കെടുത്താൻ കഷ്ടപ്പെടുന്ന ഫയർഫോഴ്‌സ്  ജീവനക്കാരുടെ ശ്വാസകോശം എന്ത് അവസ്ഥ ആയിട്ടുണ്ടാകും . ഈ അവസ്ഥക്ക് കാരണക്കാരായ കൊച്ചിയുടെ ഇപ്പോഴത്തെ മേയറെയും പഴയ മേയർമാരെയും ഈ തീ കെടും വരെ അവിടെ കസേര ഇട്ട് ഇരുത്തി  ആദരിച്ചാൽ ഇനി മേലിൽ ഈ തീപിടുത്തം ഉണ്ടാകില്ല . എറണാകുളം ജില്ലയിൽ അഞ്ച് ലക്ഷം മനുഷ്യർ എങ്കിലും രണ്ട്‌ ദിവസമായി ശ്വാസതടസം അനുഭവിക്കുന്നുണ്ടാകും .  ഇത്‌ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട വിഷയമാണ് .

ബ്രഹ്‌മപുരത്ത് വന്‍ അഴിമതി ആരോപണം..മാലിന്യത്തേക്കാൾ നാറുന്ന കേരളത്തിലെ രാഷ്ട്രീയ അഴിമതിക്കഥകൾ തുടരുന്നു

 ബ്രഹ്‌മപുരത്ത് വന്‍ അഴിമതി ആരോപണം.


അഞ്ചര മെട്രിക്ക് ക്യൂബ് പ്ലാസ്റ്റിക്ക് മാലിന്യം ബയോ മൈനിംഗ് നടത്താന്‍ 54 കോടി രൂപയ്ക്കാണു കരാറെടുത്തത്. കഴിഞ്ഞ ഡിസംബറോടെ കരാര്‍ കലാവധി കഴിഞ്ഞു. നാലിലൊരു ഭാഗം പണിപോലും ചെയ്തിരുന്നില്ല. ഇതിനെതിരേ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മണി പരാതി നല്‍കിയതിനു പിറകേയാണ് മാലിന്യമലയ്ക്കു തീയിട്ടതെന്നാണ് ആരോപണം. സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ് കുമാര്‍ ചെല്ലപ്പന്‍ പിള്ള എംഡിയായ ബംഗളുരുവിലെ സോണ്‍ട ഇന്‍ഫ്രാടെക്കാണു കരാര്‍ ഏറ്റെടുത്തിരുന്നത്.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് മരുമകന്റെ കമ്പനിക്ക് എങ്ങനെ കരാര്‍ കിട്ടിയെന്നു ദുരൂഹതയുണ്ടെങ്കില്‍ പരിശോധിക്കണമെന്ന് ഇടതുമുന്നണി മുന്‍ കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന വൈക്കം വിശ്വന്‍. അവരുടെ കമ്പനിക്ക് കരാര്‍ കിട്ടിയ കാര്യം താന്‍ അറിഞ്ഞിരുന്നില്ല. ഏഴു പതിറ്റാണ്ടുകാലത്തെ പൊതു പ്രവര്‍ത്തവത്തിനിടയ്ക്കു സ്വാര്‍ത്ഥലാഭത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും വൈക്കം വിശ്വന്‍.

ബ്രഹ്‌മപുരത്തെ തീയണയുംമുമ്പേ എറണാകുളം ജില്ലാ കളക്ടര്‍ രേണുരാജിനെ വയനാട്ടിലേക്കു മാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എന്‍.എസ്.കെ ഉമേഷാണ് എറണാകുളത്തെ പുതിയ കളക്ടര്‍. വയനാട് കളക്ടര്‍ എ. ഗീതയെ കോഴിക്കോട് കളക്ടറായി നിയമിച്ചു. തൃശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായും ആലപ്പുഴ കളക്ടര്‍ വി.ആര്‍.കെ. കൃഷ്ണ തേജയെ തൃശൂര്‍ കളക്ടറായും മാറ്റി. ഐടി മിഷന്‍ ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗാണു ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍. ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനു കുമാരിക്ക് ഐടി മിഷന്‍ ഡയറക്ടറുടെ അധിക ചുമതല. അനുകുമാരിക്കു പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നല്‍കി. ധനവകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ള മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഇ - ഹെല്‍ത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നല്‍കി.

കൊച്ചിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷപ്പുകമൂലം ജനങ്ങള്‍ തലചുറ്റി വീഴുകയാണ്. ഒരാഴ്ചയായി കൊച്ചി നഗരത്തെ വിഷപ്പുക മൂടിയിട്ടും ആരോഗ്യ, തദ്ദേശവകുപ്പുകള്‍ക്ക് ഒന്നും ചെയ്യാന്‍  സാധിച്ചില്ല. ജീവശ്വാസം കിട്ടാതെ ജനങ്ങള്‍ വലയുകയാണെന്നു സതീശന്‍ പറഞ്ഞു.

BJP ക്ക് തലവേദനയാകുന്നു...സിസോദിയയുടെ അനാവശ്യ അറസ്റ്റ് ആം ആദ്മി പാർട്ടിക്ക് ഗുണം ചെയ്യുംRead more



എൻ എസ് എസ് കരയോഗങ്ങളുടെ ലീഗൽ സ്റ്റാറ്റസ് എന്താണ്..??

അമ്പലപ്പുഴ താലൂക്കിലെ നീർക്കുന്നം കരയോഗത്തിന്റെ സ്വത്തുക്കൾ ലേലം ചെയ്യാൻ ആദായ നികുതി വകുപ്പ് നൽകിയ പരസ്യം എല്ലാവരും കണ്ടിരിക്കും. ഏകദേശം 12 കോടിയോളം രൂപയാണ് അടയ്ക്കാനുളളതായി കാണുന്നത്. ഈ സാഹചര്യത്തിലാണ് ഒരു കരയോഗത്തിന്റെ നിയമപരമായ അസ്തിത്വം എന്തെന്ന ചോദ്യം ഉയരുന്നത്. എൻ എസ് എസ് നേതൃത്വം പോലും ഇതിന്റെ യഥാർത്ഥ അസ്തിത്വം എന്ത് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. തങ്ങൾ എടുക്കുന്ന എല്ലാ ഏകപക്ഷീയമായ തീരുമാനങ്ങളെയും സർവ്വാത്മനാ പിന്തുണയ്ക്കുന്നതും ജനറൽ സെക്രട്ടറിയെയോ സമുദായത്തിന്റെ പണം കട്ടു തിന്നുന്ന യൂണിയൻ പ്രസിഡന്റുമാരെയോ വിമർശിച്ചാൽ ഉടൻ പിരിച്ചു വിടാനുള്ളതുമായ ഒരു സ്ഥാപനം എന്നതിനപ്പുറം കരയോഗങ്ങൾക്ക് ഒരു സ്ഥാനവും കേന്ദ്ര നേതൃത്വം കൽപ്പിച്ചു നൽകിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അനുസരണയുള്ള വിശ്വസ്ത വിനീത വിധേയരായ കരയോഗം ഭാരവാഹികൾ ഇതെക്കുറിച്ച് അന്വേഷിക്കാനും തയ്യാറായിട്ടില്ല. തങ്ങൾക്ക് തോന്നിയ തരത്തിൽ പെരുന്നയിൽ ഇരുന്ന് കരയോഗം ബൈലോകൾ ഏകപക്ഷീയമായി ഭേദഗതി ചെയ്യുകയും ഇതിനൊന്നും കരയോഗങ്ങളുടെ അനുമതി പോലും ആവശ്യവും ഇല്ലാത്ത ഒരു വിചിത്ര ഭരണ സംവിധാനം. കരയോഗം ഭരണത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇത്തരം അധികാരത്തിന്റെ അടിസ്ഥാനം എന്താണ്.?  എൻ എസ് എസ് ഒരു കമ്പനിയും കരയോഗങ്ങളും യൂണിയനുകളും ഈ കമ്പനിയിലെ അംഗങ്ങൾ മാത്രവുമാണ്. കരയോഗങ്ങൾക്ക് നൽകുന്ന രജിസ്ട്രേഷൻ ഇത്തരം അംഗത്വ സർട്ടിഫിക്കറ്റ് മാത്രമാണ്. ഒരു കമ്പനിയിലെ അംഗത്തിന്റെ മേൽ  കമ്പനിക്ക് ഇത്തരം അധികാരം പ്രയോഗിക്കാൻ നൽകുന്ന നിയമം എന്താണ് ?. നിയമം അനുവദിക്കാത്ത ഒരു കാര്യം ഏതെങ്കിലും ബൈലോയിൽ എഴുതിച്ചേർത്തതു കൊണ്ട് മാത്രം അത് നിയമവിധേയം ആകുമോ.? കരയോഗങ്ങളുടെ മേൽ ഇത്രയധികം അധികാരം പ്രയോഗിക്കുന്നവരും  ഈ കരയോഗത്തിന്റെ  ജപ്തി നടപടികൾ തടയാൻ ബാദ്ധ്യസ്ഥരല്ലേ... ഓരോ കേസ് വരുമ്പോഴും കരയോഗങ്ങളെ സംബന്ധിച്ച് ഓരോ തരത്തിലുളള വാദങ്ങളാണ്  കേന്ദ്ര നേതൃത്വം ഉന്നയിക്കുന്നത്. കരയോഗങ്ങൾ എൻ എസ് എസ് എന്ന കമ്പനിയുടെ ശാഖകൾ ആണോ,  ഒരു ചാരിറ്റബിൾ സൊസൈറ്റിയാണോ, അതോ വെറും ഒരു സൊസൈറ്റിയാണോ ,  അതോ കുറെ ആളുകളുടെ വെറുമൊരു അസോസിയേഷൻ മാത്രമാണോ എന്ന് കേന്ദ്ര നേതൃത്വം ഇനിയെങ്കിലും വിശദീകരിക്കണം. നിയമപരമായ ഇത്തരം  ഒരു അസ്തിത്വത്തിന്റെ അഭാവത്തിൽ ആദായ നികുതി വകുപ്പിന്റെ ഒരു ഇളവുകളും  കരയോഗങ്ങൾക്ക് ലഭിക്കുന്നില്ല. ഇത്തരം സൗജന്യം നേടിയെടുക്കാനുള്ള അറിവോ മനോഭാവമോ ഇല്ലാത്ത ഒരു കേന്ദ്ര നേതൃത്വമാണ് ഈ രീതിയിൽ കരയോഗം സ്വത്തുക്കൾ നഷ്ടപ്പെടാൻ കാരണം എന്ന് പറയാതെ വയ്യ. അതുകൊണ്ട് കൂടുതൽ കരയോഗ സ്വത്തുക്കൾ ജപ്തി നടപടികൾക്ക് വിധേയമാകുന്നതിന് മുമ്പ് ഒരു കരയോഗത്തിന്റെ ലീഗൽ സ്റ്റാറ്റസ് എന്താണെന്ന് കരയോഗങ്ങളെ അറിയിച്ചാൽ അതനുസരിച്ച് നിലവിലുള്ള ആദായനികുതി ഇളവുകൾ ഉപയോഗപ്പെടുത്താൻ കരയോഗങ്ങൾക്ക് കഴിയും.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ

 മുട്ടയും പാലും ഒരുമിച്ച് കഴിച്ചാല്‍ ഒരു പ്രശ്‌നവുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍. മുട്ടയിലും പാലിലും പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ തന്നെ ഇവ ചേരുമ്പോള്‍ പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നു. മുട്ടയില്‍ മാത്രം 40 തരം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനോടൊപ്പം പാലില്‍ അടങ്ങിയിരിക്കുന്ന ല്യൂസിന്‍ പോലെയുള്ള പ്രോട്ടീനുകളും മറ്റും ചേരുമ്പോള്‍ തന്നെ ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭിക്കുന്നു. പാലിലും, മുട്ടയിലും കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനു വളരെ ഉത്തമമാണ്.

ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങള്‍ ലഭിക്കുന്നതിനാല്‍ നല്ലൊരു പ്രാതല്‍ ആണ് മുട്ടയും പാലും. ഇവയില്‍ അധികം കൊഴുപ്പ് ഇല്ലാത്തതുകൊണ്ട് തന്നെ തടി കൂടുമെന്നു പേടിക്കേണ്ട. മാത്രമല്ല രക്തകോശങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇവ സഹായിക്കുന്നു. അത് മൂലം ശരീരത്തിലെ ഓക്സിജന്‍ സഞ്ചാരം വര്‍ധിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ബുദ്ധിവികാസത്തിനും മറ്റും ഉത്തമമാണ് മുട്ടയും പാലും.കൂടാതെ ശരീരത്തില്‍ മസിലുകളുടെ വളര്‍ച്ചയ്ക്ക് ഇവ നല്ലതാണ്. മസിലുകളുടെ ഉറപ്പിന് മുട്ടയും പാലും കഴിക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ ഡി, സെലേനിയം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍, കോളന്‍ ക്യന്‍സര്‍ തുടങ്ങിയവ തടയാന്‍ ഫലപ്രദമാണ്. വിറ്റാമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളാണ് പാലും മുട്ടയും. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഡിപ്രഷന്‍, അല്‍ഷിമേഴ്‌സ് എന്നിവയെ തടയുവാന്‍ സഹായിക്കുന്നു.



ഇന്ത്യൻ സ്ത്രീകളും പാചകവാതകവും | LPG Cylinder vs Pipe Gas – അടുക്കളയിലെ മാറ്റങ്ങൾ

 LPG സിലിണ്ടർ – സ്ത്രീകളുടെ kitchen ജീവിതത്തിലെ കൂട്ടുകാരൻ

ഇന്ത്യൻ സ്ത്രീകളും പാചകവാതകവും | സിലിണ്ടറിൽ നിന്ന് പൈപ്പ് ഗ്യാസിലേക്ക്

ഇന്ത്യൻ സ്ത്രീകളുടെ ദിനചര്യയിൽ അടുക്കളക്കും പാചകവാതകത്തിനും (Cooking Gas) അത്യന്തം പ്രധാനപ്പെട്ട സ്ഥാനം ഉണ്ട്. വർഷങ്ങളോളം എൽപിജി സിലിണ്ടർ (LPG Cylinder) ആയിരുന്നു ഇന്ത്യൻ വീടുകളിലെ പ്രധാന പാചക ഇന്ധനം. എന്നാൽ ഇപ്പോൾ കാലം മാറുകയാണ് – പൈപ്പ് ലൈൻ ഗ്യാസ് (Piped Natural Gas – PNG) പല നഗരങ്ങളിലും എത്തിച്ചേർന്നിരിക്കുകയാണ്.

സിലിണ്ടർ ഗ്യാസ് – സ്ത്രീകളുടെ കൂട്ടുകാരൻ


എൽപിജി സിലിണ്ടർ വന്നതോടെ, ഇന്ത്യൻ സ്ത്രീകളുടെ അടുക്കള ജീവിതത്തിൽ വലിയൊരു മാറ്റം സംഭവിച്ചു.

പഴയ കാലത്തെ മരം, കെറോസീൻ, ചാർക്കോൾ അടുപ്പുകൾ ആരോഗ്യത്തെയും സമയത്തെയും ബാധിച്ചിരുന്നു.

LPG കൊണ്ടുവന്നത് വൃത്തിയായ ഇന്ധനം, വേഗത്തിലുള്ള പാചകം, ആരോഗ്യത്തിന് ഗുണകരമായ അടുക്കള.

സ്ത്രീകൾക്ക് കുറഞ്ഞ സമയത്തിൽ കൂടുതൽ സൗകര്യത്തോടെ ഭക്ഷണം തയ്യാറാക്കാൻ സാധിച്ചു.

സിലിണ്ടറിന്റെ വെല്ലുവിളികൾ


എന്നാൽ, LPG സിലിണ്ടറിന്റെ ഉപയോഗത്തിൽ സ്ത്രീകൾക്ക് ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു:

വില വർധന: സിലിണ്ടർ ഗ്യാസ് നിരന്തരം വില കൂടുന്നത് കുടുംബങ്ങളുടെ ബജറ്റിൽ സമ്മർദ്ദം സൃഷ്ടിച്ചു.

ലഭ്യത പ്രശ്നം: ഗ്രാമപ്രദേശങ്ങളിൽ പലപ്പോഴും സിലിണ്ടർ ലഭിക്കാൻ വൈകുകയും women കാത്തിരിക്കേണ്ടി വരികയും ചെയ്തു.

ഭാരം: ഭാരമുള്ള സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നത് സ്ത്രീകൾക്ക് ബുദ്ധിമുട്ടായി.


പൈപ്പ് ലൈൻ ഗ്യാസ് – പുതിയ കാലഘട്ടം


ഇപ്പോൾ കേരളം ഉൾപ്പെടെ ഇന്ത്യയിലെ പല നഗരങ്ങളിലും പൈപ്പ് ലൈൻ ഗ്യാസ് (PNG) എത്തി കഴിഞ്ഞു. ഇത് സ്ത്രീകൾക്ക് വലിയൊരു ആശ്വാസമാണ്.

വില കുറഞ്ഞത്: സിലിണ്ടറിനെ അപേക്ഷിച്ച് PNG കൂടുതൽ സാമ്പത്തികമായി ലഭ്യമാണ്.

തടസ്സമില്ലാതെ ലഭ്യം: Cylinder booking ചെയ്യാനോ കാത്തിരിക്കാനോ ആവശ്യമില്ല.

സൗകര്യം: സിലിണ്ടർ മാറ്റി വെക്കേണ്ട ആവശ്യമില്ല; womenക്ക് kitchen-ൽ uninterrupted gas ലഭിക്കും.

സുരക്ഷ: PNG-ക്ക് advanced safety measures ഉള്ളതിനാൽ അപകടസാധ്യത കുറവ്.

സ്ത്രീകളുടെ ജീവിതത്തിലെ മാറ്റങ്ങൾ


LPG-യിൽ നിന്ന് PNG-യിലേക്ക് വന്ന മാറ്റം സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.

ആരോഗ്യം: പുകമില്ലാത്ത, വൃത്തിയായ അടുക്കള.

സമയം: cylinder booking, delivery എന്നിവയ്ക്കായി women ചെലവഴിക്കുന്ന സമയം ലാഭിക്കുന്നു.

സാമ്പത്തിക നേട്ടം: കുറഞ്ഞ ചെലവിൽ cooking gas ലഭിക്കുന്നത് കുടുംബത്തിന്റെ ബജറ്റിനും womenന്റെ സ്വാതന്ത്ര്യത്തിനും ഗുണകരം.

ആത്മവിശ്വാസം: കൂടുതൽ സൗകര്യത്തോടെ അടുക്കള നിയന്ത്രിക്കാൻ സാധിക്കുന്നു.

ഇന്ത്യയിലെ പാചകവാതകത്തിന്റെ ഭാവി

സർക്കാരിന്റെ പദ്ധതികളും (Ujjwala Yojana, City Gas Distribution projects) pipeline gas distribution-വും women-ന്റെ kitchen ജീവിതം എളുപ്പവും സൗകര്യപ്രദവുമാക്കുകയാണ് ലക്ഷ്യമിടുന്നത്.
വളരെ വേഗത്തിൽ PNG ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതോടെ, ഇന്ത്യൻ സ്ത്രീകളുടെ അടുക്കള ജീവിതത്തിൽ തന്നെ ഒരു വിപ്ലവം ഉണ്ടാകും.


"ഇനി 65 വയസ്സിനു മുകളിലുള്ളവർക്കും Organ Transplant സാധ്യം | ദേശീയ അവയവദാന നയം"


65 വയസ്സിനു മുകളിലുള്ളവർക്കും അവയവം സ്വീകരിക്കാം | ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം

65 വയസ്സിനു മുകളിലുള്ളവർക്കും അവയവം സ്വീകരിക്കാം | ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം

ഇനി മുതൽ 65 വയസ്സിനു മുകളിലുള്ളവർക്കും അവയവം (Organ) സ്വീകരിക്കാം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുമ്പ് 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള അവയവം മാറ്റിവെക്കലിന് (Organ Transplant) നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും, പുതിയ തീരുമാനത്തോടൊപ്പം പ്രായപരിധി നീക്കം ചെയ്തു.

എന്തുകൊണ്ടാണ് നടപടി എടുത്തത്?

ശരാശരി ഇന്ത്യൻ ജനങ്ങളുടെ ആയുർദൈർഘ്യം (Life Expectancy) വർധിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇപ്പോൾ കൂടുതൽ പേർ 70–80 വയസ്സുവരെ ജീവിക്കുന്നതിനാൽ, 65 വയസ്സിന് മുകളിലുള്ളവർക്കും ജീവൻ രക്ഷിക്കുന്ന ചികിത്സകൾ ലഭ്യമാക്കാൻ വേണ്ടിയാണ് മാറ്റം.

ദേശീയ അവയവദാന നയം

ആരോഗ്യ മന്ത്രാലയം കൂടി വ്യക്തമാക്കി, ഉടൻ തന്നെ ദേശീയ അവയവദാന നയം (National Organ Donation Policy) രൂപീകരിക്കുമെന്നും, അവയവം ദാനം ചെയ്യുന്നവർക്കായുള്ള സ്പഷ്ടമായ മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടാകുമെന്നും.

നിലവിലെ സ്ഥിതി

  • കൃത്രിമ അവയവങ്ങൾ (Artificial Organs) സ്വീകരിക്കുന്നതിനായി പ്രായപരിധി ഇല്ല.
  • പുതിയ തീരുമാനം ജീവവാവയവ ദാനം (Live Organ Donation)യും മരണാനന്തര അവയവദാനം (Cadaver Donation)യും സംബന്ധിച്ചതാണ്.

പുതിയ നടപടിയുടെ പ്രാധാന്യം

ഈ തീരുമാനത്തിന്റെ ഫലമായി:

  • 65 വയസ്സിന് മുകളിലുള്ളവർക്ക് കൂടി Organ Transplant സാധ്യമാകും.
  • കുടുംബങ്ങൾക്ക് ആശ്വാസം: മുതിർന്നവർക്കും ജീവൻ രക്ഷിക്കുന്ന ചികിത്സ ലഭ്യമാകും.
  • സാമൂഹിക സ്വാധീനം: കൂടുതൽ പേർ അവയവദാനത്തിലൂടെ രോഗികൾക്ക് ജീവൻ നൽകും.

സമാപനം

65 വയസ്സിനു മുകളിലുള്ളവർക്കും അവയവം സ്വീകരിക്കാൻ അനുമതി നൽകിയ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം, ഇന്ത്യൻ ആരോഗ്യരംഗത്ത് വലിയൊരു വിശ്വാസവും പ്രതീക്ഷയും സൃഷ്ടിക്കുന്നു. ദേശീയ അവയവദാന നയം (Ogan Donation Policy) രൂപീകരിച്ചതോടെ, ഭാവിയിൽ കൂടുതൽ രോഗികൾക്ക് ജീവൻ രക്ഷിക്കപ്പെടും.

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാര തകർച്ച | വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്ന യഥാർത്ഥ കാരണം

കേരളത്തിലെ വിദ്യാഭ്യാസ നിലവാര തകർച്ച, കാലഹരണപ്പെട്ട സിലബസ്, സർക്കാർ സ്കൂളുകളിലെ സൗകര്യങ്ങളുടെ കുറവ്, യൂണിവേഴ്സിറ്റികളിലെ അഴിമതി തുടങ്ങിയ കാരണങ്ങളാൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്ന പ്രവണതയെ കുറിച്ചുള്ള വിശകലനം.


 ഇത് പ്രചരണം മാത്ര ദുമല്ല കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് മനസ്സിലായി തുടങ്ങിയിരിക്കുന്നു
 എന്തുകൊണ്ട്?
 കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ നിലവാരവും, കാലഹരണപ്പെട്ട സിലബസും കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നതിൽ നിന്നും രക്ഷിതാക്കളെ മാറ്റി ചിന്തിപ്പിക്കുന്നു.  ഇവിടെ പഠിക്കുന്ന ഓരോ കുട്ടിക്കും അവർ ജോലിയുമായി ബന്ധപ്പെട്ട് ഇന്റർവ്യൂകളിലും മത്സര പരീക്ഷകളിലും പങ്കെടുക്കുമ്പോഴാണ് ഇവർ സ്വയം വിലയിരുത്തപ്പെടുന്നത്. ഇവിടെ നിന്നും പഠിച്ചിരുന്ന ഒരു കുട്ടിയുടെ ശരാശരി ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ നിലവാരം മറ്റുള്ള സ്റ്റേറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ പിന്നിലാണ് എഴുതാൻ കഴിയുന്ന കുട്ടികൾക്കും സംസാരിക്കാൻ കഴിയാത്ത രീതിയിലുള്ള നിലവാര തകർച്ചയാണ് ഇവിടുത്തെ വിദ്യാഭ്യാസ രീതി കൊണ്ട് ഉണ്ടായിരിക്കുന്നത്.
 വിദ്യാഭ്യാസനിലവാര തകർച്ച
ഇതിന്റെ പല ഉദാഹരണങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടുകൊണ്ടിരിക്കുന്നു. കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ പ്രവർത്തകരും മറ്റ് മേഖലകളിൽ  പ്രവർത്തിക്കുന്ന അറിയപ്പെടുന്നവർ ഒക്കെ ഇംഗ്ലീഷിലൂടെ അവരുടെ ആശയങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നമ്മുടെ പഠന നിലവാരത്തെ തുറന്നു കാണിക്കുന്നു.സമൂഹത്തിൽ ഉന്നതരായ വ്യക്തികളുടെ പ്രത്യേകിച്ചും സാമ്പത്തിക നിലവാരമുള്ള എല്ലാവരുടെയും മക്കളും ബന്ധുക്കളും പഠിക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിലാണ്.സർക്കാർ സ്കൂളുകളിൽ  അടിസ്ഥാന സൗകര്യങ്ങൾ അടക്കം സാധാരണപെട്ട കുട്ടികൾക്ക് പഠിക്കാൻ വേണ്ട അന്തരീക്ഷം ഉണ്ടോ എന്ന് ഇവിടുത്തെ ഭരണകർത്താക്കൾക്ക് ആലോചിക്കാൻ പോലും സമയമില്ല. കേരളത്തിലെ നാമമാത്രമായ ചില സ്കൂളുകളിൽ പേരിനു വേണ്ടി എന്തെങ്കിലും മാജിക്കുകൾ കാണിക്കുന്നത് അല്ലാതെ കേരളത്തിലെ ഒട്ടുമുക്കാലും  സ്കൂളിലും അടിസ്ഥാന വിദ്യാഭ്യാസ സൗകര്യത്തിനായി ഒന്നും നടക്കുന്നില്ല എന്നത് ഒരു പൊതു ചർച്ചവിഷയമാണ്. ഭരണഘടനാപരമായി   അവകാശപ്പെട്ട സൗജന്യ വിദ്യാഭ്യാസം എന്ന ലിഖിത നിയമം നിലനിൽക്കെ നമ്മുടെ സംസ്ഥാനം ഭരിച്ച മുന്നണികൾ ഇത്തരം കാര്യങ്ങൾ വിസ്മരിച്ചിരിക്കുകയാണ്. മികച്ച പൗരന്മാരെ സൃഷ്ടിക്കാൻ കഴിവുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമല്ല ഇവിടെയുള്ളത്.ആവശ്യമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു സിലബസും ഇല്ല എന്നത് മറ്റൊരു യാഥാർത്ഥ്യമാണ് 
 അഴിമതി  ഇവിടെയും
കേരളത്തിലെ പല യൂണിവേഴ്സിറ്റികളിലും പരീക്ഷകളിലും മറ്റും  കൃത്രിമം കാട്ടി സ്വന്തക്കാർക്കും സ്വന്തം രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർക്കും  ഇഷ്ടമുള്ള അക്കാഡമിക് ബിരുദങ്ങളും അംഗീകാരങ്ങളും നൽകുന്ന ഈ സംസ്ഥാനത്തു നിന്നും കുട്ടികൾ സ്വന്തം ജീവനുംകൊണ്ട് രക്ഷപ്പെടാനാണ് നോക്കുന്നത്. സമീപഭാവിയിൽ വൃദ്ധന്മാർ താമസിക്കുന്ന കുറെ വീടുകളും വൃദ്ധസദനങ്ങൾ മാത്രമുള്ള ഒരു കേരളമായിരിക്കും നാം കാണാൻ പോകുന്നത്.Read more