ബ്രഹ്‌മപുരത്ത് വന്‍ അഴിമതി ആരോപണം.
അഞ്ചര മെട്രിക്ക് ക്യൂബ് പ്ലാസ്റ്റിക്ക് മാലിന്യം ബയോ മൈനിംഗ് നടത്താന്‍ 54 കോടി രൂപയ്ക്കാണു കരാറെടുത്തത്. കഴിഞ്ഞ ഡിസംബറോടെ കരാര്‍ കലാവധി കഴിഞ്ഞു. നാലിലൊരു ഭാഗം പണിപോലും ചെയ്തിരുന്നില്ല. ഇതിനെതിരേ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മണി പരാതി നല്‍കിയതിനു പിറകേയാണ് മാലിന്യമലയ്ക്കു തീയിട്ടതെന്നാണ് ആരോപണം. സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ് കുമാര്‍ ചെല്ലപ്പന്‍ പിള്ള എംഡിയായ ബംഗളുരുവിലെ സോണ്‍ട ഇന്‍ഫ്രാടെക്കാണു കരാര്‍ ഏറ്റെടുത്തിരുന്നത്.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് മരുമകന്റെ കമ്പനിക്ക് എങ്ങനെ കരാര്‍ കിട്ടിയെന്നു ദുരൂഹതയുണ്ടെങ്കില്‍ പരിശോധിക്കണമെന്ന് ഇടതുമുന്നണി മുന്‍ കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന വൈക്കം വിശ്വന്‍. അവരുടെ കമ്പനിക്ക് കരാര്‍ കിട്ടിയ കാര്യം താന്‍ അറിഞ്ഞിരുന്നില്ല. ഏഴു പതിറ്റാണ്ടുകാലത്തെ പൊതു പ്രവര്‍ത്തവത്തിനിടയ്ക്കു സ്വാര്‍ത്ഥലാഭത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും വൈക്കം വിശ്വന്‍.
ബ്രഹ്‌മപുരത്തെ തീയണയുംമുമ്പേ എറണാകുളം ജില്ലാ കളക്ടര്‍ രേണുരാജിനെ വയനാട്ടിലേക്കു മാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എന്‍.എസ്.കെ ഉമേഷാണ് എറണാകുളത്തെ പുതിയ കളക്ടര്‍. വയനാട് കളക്ടര്‍ എ. ഗീതയെ കോഴിക്കോട് കളക്ടറായി നിയമിച്ചു. തൃശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായും ആലപ്പുഴ കളക്ടര്‍ വി.ആര്‍.കെ. കൃഷ്ണ തേജയെ തൃശൂര്‍ കളക്ടറായും മാറ്റി. ഐടി മിഷന്‍ ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗാണു ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍. ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനു കുമാരിക്ക് ഐടി മിഷന്‍ ഡയറക്ടറുടെ അധിക ചുമതല. അനുകുമാരിക്കു പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നല്‍കി. ധനവകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ള മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഇ - ഹെല്‍ത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നല്‍കി.
കൊച്ചിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷപ്പുകമൂലം ജനങ്ങള്‍ തലചുറ്റി വീഴുകയാണ്. ഒരാഴ്ചയായി കൊച്ചി നഗരത്തെ വിഷപ്പുക മൂടിയിട്ടും ആരോഗ്യ, തദ്ദേശവകുപ്പുകള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ജീവശ്വാസം കിട്ടാതെ ജനങ്ങള്‍ വലയുകയാണെന്നു സതീശന്‍ പറഞ്ഞു.






