ജനവാസ മേഖലയിലിറങ്ങിയതിനെത്തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ടു.*
തെക്കന്‍ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നതിനു മുമ്പേ ആനയെ തുറന്നുവിട്ടു.അരിക്കൊമ്പനെ കേരളത്തിലേക്കു തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹര്‍ജി
പ്രശസ്തിക്കുവേണ്ടിയെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്.* കേസ് ഫോറസ്റ്റ് ബെഞ്ചിനു വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം കോടതി തള്ളി







