ADS

മുഖ്യമന്ത്രിയുടെ കൈ 'പൊലിച്ചു'; കൊല്ലത്ത് നൽകിയ ബോട്ടിലെ...

 

മുഖ്യമന്ത്രിയുടെ കൈ 'പൊലിച്ചു'; കൊല്ലത്ത് നൽകിയ ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് കന്നിക്കൊയ്ത്തിൽ നാല് ലക്ഷം രൂപയുടെ മീൻ

വേളപ്പാര, വറ്റപ്പാര, വറ്റ, ഹമൂര്‍, അഴുക, ചെമ്പല്ലി, മോദ തുടങ്ങിയ വമ്പൻ മൽസ്യങ്ങളാണ് ഇവർക്ക് ലഭിച്ചത്. ഇവർ കൊണ്ടുവന്ന വേളപ്പാരയ്ക്ക് മാത്രം നീണ്ടകരയിൽ മൂന്നുലക്ഷം രൂപയോളം വില ലഭിച്ചുl

മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രി നൽകിയ ബോട്ട് ആദ്യത്തെ തവണ കടലിൽ പോയി തിരികെ വന്നപ്പോൾ നിറയെ മൽസ്യം. ആഴക്കടൽ മത്സ്യബന്ധനത്തിന് വേണ്ടി ജോനകപ്പുറം മൂദാക്കര മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന് മുഖ്യമന്ത്രി നല്‍കിയ ബോട്ടിനാണ് ചാകര ലഭിച്ചത്. സെന്റ് ആന്റണി എന്ന ബോട്ടാണ് നിറയെ മീനുമായി കരയിലേക്ക് മടങ്ങിയെത്തിയത്.

മുഖ്യമന്ത്രി നൽകിയ ബോട്ടുമായി മെയ് 29ന് രാത്രിയിലാണ് കൊല്ലത്തെ മൽസ്യത്തൊഴിലാളികൾ ആദ്യമായി കടലിൽ പോയത്. നാലുദിവസത്തെ പണികഴിഞ്ഞ് ഇന്നലെയാണ് സെന്‍റ് ആന്‍റണി നീണ്ടകര തുറമുഖത്ത് തിരിച്ചെത്തിയത്. ബോട്ട് കണ്ട് തുറമുഖത്ത് ഉണ്ടായിരുന്നവർ അമ്പരന്ന് പോയി. ബോട്ടിൽ നിറയെ മൽസ്യം. ഹാർബറിലെ ലേലത്തിനൊടുവിൽ നാല് ലക്ഷം രൂപയുടെ മത്സ്യമാണ് ഈ ബോട്ടിൽനിന്ന് മാത്രം വിറ്റുപോയത്.