ADS

കേരളത്തിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം 2025 – 2002 പട്ടികയുടെ പ്രാധാന്യം, എന്തിനാണ് രാഷ്ട്രീയപാർട്ടികൾ ഇതിനെ എതിർക്കുന്നത്

 സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (SIR) എന്താണ്?

കേരളത്തിൽ അവസാനമായി SIR നടപ്പിലാക്കിയത് 2002-ൽ.

ആ വർഷത്തെ പട്ടിക ഇപ്പോൾ ബേസ്ലൈൻ ഡോക്യുമെന്റ് ആയി ഉപയോഗിക്കും.

ഇപ്പോഴത്തെ പട്ടികയും 2002ലെ പട്ടികയും താരതമ്യം ചെയ്ത് പേരുകളുടെ ശരിയായ നില കണ്ടെത്തും.

എന്തിനാണ് 2025-ലെ വലിയ പരിഷ്കരണം, എങ്ങനെയാണ് വോട്ടർ പട്ടിക പരിഷ്കരിക്കുന്നത്.

മരിച്ചവരുടെ പേരുകൾ ഒഴിവാക്കുക

കുടിയേറിവന്നവരെ ചേർക്കുക

പേരുകളുടെ ഇരട്ടപ്പകർപ്പ് ഒഴിവാക്കുക

മേൽവിലാസവ്യത്യാസങ്ങൾ പരിഹരിക്കുക

ഈ പ്രശ്നങ്ങൾ എല്ലാം 2002ലെ പട്ടികയെ അടിസ്ഥാനമാക്കി പരിശോധന നടത്തി പരിഹരിക്കാനാണ് ലക്ഷ്യം.

പരിഷ്കരണപ്രക്രിയ – 2025 എങ്ങനെയാണ് നടക്കുന്നത്


1. 2002 പട്ടികയിൽ ഉണ്ടായിരുന്നവർ – പുതുവായി രേഖകൾ ആവശ്യമില്ല; BLO നൽകുന്ന ഫോം പൂരിപ്പിച്ചാൽ മതി.


2. 2002ന് ശേഷം ചേർത്തവർ – അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ (ആധാർ, പാസ്‌പോർട്ട്, സ്കൂൾ സർട്ടിഫിക്കറ്റ് തുടങ്ങിയവ) സമർപ്പിക്കണം.


3. പുതിയ വോട്ടർമാർ – സാധാരണ പോലെ അപേക്ഷ സമർപ്പിക്കണം.


4. BLO ഉദ്യോഗസ്ഥർ വീടുതോറും എത്തി പേരുകൾ പരിശോധിക്കും.


5. ഏകദേശം മൂന്ന് മാസംകൊണ്ട് പ്രക്രിയ പൂർത്തിയാക്കും.

പ്രധാന ആശങ്കകളും വെല്ലുവിളികളും

രേഖകൾ ഇല്ലാത്തവർ പട്ടികയിൽ നിന്ന് ഒഴിവാകാൻ സാധ്യത.

തെറ്റായ ഒഴിവാക്കലുകൾ സംഭവിച്ചാൽ പരാതികൾ ഉയരും. മതിയായ രേഖകൾ മൂലം അവർക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്.

BLO ഉദ്യോഗസ്ഥരുടെ വർക്ക്‌ലോഡ് കൂടുതലായതിനാൽ പിശക് സംഭവിക്കാം.

സമയപരിധി കുറവായതിനാൽ ചിലർക്ക് അവസരം നഷ്ടപ്പെടാം.

ജനങ്ങൾ ചെയ്യേണ്ടത്


CEO Kerala വെബ്സൈറ്റിൽ 2002 പട്ടിക പരിശോധിക്കുക.

ആവശ്യമായ രേഖകൾ തയ്യാറാക്കി വെക്കുക (ആധാർ, പാസ്‌പോർട്ട്, സ്കൂൾ സർട്ടിഫിക്കറ്റ്).

BLO നൽകുന്ന ഫോം ശ്രദ്ധയോടെ പൂരിപ്പിക്കുക.

പേരിൽ/വിലാസത്തിൽ തെറ്റുകൾ കണ്ടാൽ Form 6, 7, 8 വഴി തിരുത്തൽ നടത്തുക.

ജനങ്ങളുടെ പങ്കാളിത്തം എങ്ങനെയായിരിക്കണം

ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ് കൃത്യമായ വോട്ടർ പട്ടിക. ഇതുമായി ജനങ്ങൾ സഹകരിക്കേണ്ടതുണ്ട്
SIR 2025 വഴി കേരളത്തിലെ പട്ടിക കൂടുതൽ വിശ്വസനീയമാക്കാനാകും. എല്ലാവരും സഹകരിച്ച് രേഖകൾ സമയത്ത് നൽകുകയും BLO ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും ചെയ്താൽ മാത്രമേ ഈ പ്രക്രിയ വിജയകരമാകൂ. ഇതുമൂലം കള്ളവോട്ടുകൾ നിയന്ത്രിക്കാൻ കഴിയും, അർഹതയുള്ള ജനപ്രതിനിധികൾ ജനങ്ങളെ ഭരിക്കാൻ വേണ്ട യോഗ്യത നേടും ഇതുമൂലം ജനാധിപത്യത്തിൻറ
 ശക്തി കൂടുതൽ ഊർജസ്വമാകും.