എൻട്രൻസ് കോച്ചിംഗ് സെന്ററുകൾക്ക് കേന്ദ്രസർക്കാർ പുതിയ നിയന്ത്രണം കൊണ്ടുവരും
നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി മാറിയിരിക്കുകയാണ് എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ.മെഡിക്കൽ, എൻജിനീയറിംഗ് മുതൽ സിവിൽ സർവീസ് വരെ നീളുന്ന മത്സരപരീക്ഷകൾക്കായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നത്. എന്നാൽ, ഈ മേഖലയിൽ നടക്കുന്ന ചൂഷണങ്ങളും വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദവും കണക്കിലെടുത്ത്, എൻട്രൻസ് കോച്ചിംഗ് സെന്ററുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കർശനമായ നിയമങ്ങൾ കൊണ്ടുവരികയാണ്
എന്തിനാണ് പുതിയ നിയമങ്ങൾ? കേന്ദ്രസർക്കാർ കൊണ്ടുവരുന്നത് ഈ മേഖലയിലുള്ള തട്ടിപ്പുകളും ചൂഷണങ്ങളും, പരീക്ഷാ പേപ്പർ ചോർച്ച, വ്യാജ പരസ്യങ്ങൾ, ഭീമമായ ഫീസ് എന്നിവ വഴി കോച്ചിംഗ് സെന്ററുകൾ വലിയ തുക ലാഭമുണ്ടാക്കുന്നു
മാനസിക സമ്മർദ്ദം: മത്സരത്തിന്റെ പേരിൽ കുട്ടികളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന മാനസിക സമ്മർദ്ദം ആത്മഹത്യകളിലേക്ക് വരെ നയിക്കുന്നു ഇതാണ് പ്രധാനമായി സർക്കാർ ഉദ്ദേശിക്കുന്ന ലക്ഷ്യം.
സാമൂഹിക അസമത്വം: ഉയർന്ന ഫീസ് നൽകാൻ കഴിയാത്ത മിടുക്കരായ പല വിദ്യാർത്ഥികളും ഈ വ്യവസായത്തിൽ പുറന്തള്ളപ്പെടുന്നു
സർക്കാർ കൊണ്ടുവരുന്ന പ്രധാന നിയന്ത്രണങ്ങൾ ഉടൻ നിയമം ആകും.
1. ലൈസൻസ് നിർബന്ധം: ഇനി മുതൽ എല്ലാ കോച്ചിംഗ് സെന്ററുകളും കൃത്യമായ ലൈസൻസ് എടുക്കുകയും വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുകയും വേണം
2. പ്രായപരിധി: പ്ലസ് ടു പഠനം പൂർത്തിയാക്കിയവർക്ക് മാത്രമേ ഇനി കോച്ചിംഗിന് ചേരാൻ അനുവാദമുണ്ടാകൂ
3. സമയപരിധി: ദിവസവും പരമാവധി 2 മുതൽ 3 മണിക്കൂർ വരെ മാത്രമേ കോച്ചിംഗ് ക്ലാസുകൾ പാടുള്ളൂ കൂടാതെ, റെസിഡൻഷ്യൽ (താമസിപ്പിച്ചുള്ള) പരിശീലന രീതികൾ അവസാനിപ്പിക്കണം.
4. ഡമ്മി സ്കൂൾ സമ്പ്രദായം നിർത്തലാക്കുന്നു: സ്കൂളുകളിൽ പോകാതെ കോച്ചിംഗ് സെന്ററുകളെ മാത്രം ആശ്രയിക്കുന്ന 'ഡമ്മി സ്കൂൾ' രീതിക്ക് ബയോമെട്രിക് ഹാജർ വഴി തടയിടും
5. പരസ്യങ്ങളിലെ സുതാര്യത: ഫുൾ ടൈം കോഴ്സ് പൂർത്തിയാക്കിയ കുട്ടികളെ മാത്രമേ റാങ്ക് ലിസ്റ്റുകളിലും പരസ്യങ്ങളിലും ഉൾപ്പെടുത്താൻ പാടുള്ളൂ
പരീക്ഷാ രീതിയിലെ മാറ്റം
ഏറ്റവും പ്രധാനപ്പെട്ട മാറ്റം പരീക്ഷാ രീതിയിലാണ് വരാൻ പോകുന്നത്. കോച്ചിംഗ് സെന്ററുകളിൽ മാത്രം പഠിപ്പിക്കുന്ന പ്രത്യേക 'ട്രിക്സ്' ഉപയോഗിച്ച് പരീക്ഷ പാസാകുന്നത് ഒഴിവാക്കാൻ, പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള നേരിട്ടുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു
ഇത് വഴി കോച്ചിംഗ് സെന്ററുകളെ മാത്രം ആശ്രയിക്കുന്ന അവസ്ഥ മാറുകയും, സാധാരണ സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നവർക്കും പരീക്ഷയിൽ തിളങ്ങാൻ സാധിക്കുകയും ചെയ്യും. ഊണുപോലും മുളയ്ക്കുന്ന കോച്ചിംഗ് സെന്ററുകൾ നിയന്ത്രിക്കാനാണ് ഈ നിയമം.
ഈ മാറ്റങ്ങൾ നടപ്പിലാകുന്നതോടെ എൻട്രൻസ് കോച്ചിംഗ് എന്നത് കേവലം ലാഭമുണ്ടാക്കുന്ന ഒരു കച്ചവടം എന്നതിലുപരി വിദ്യാർത്ഥികൾക്ക് സഹായകമായ ഒരു പഠന കേന്ദ്രമായി മാറുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
മത്സരപരീക്ഷകളിൽ കോച്ചിംഗ് സ്ഥാപനങ്ങൾ പഠിപ്പിക്കുന്ന പ്രത്യേക ഷോർട്ട്‌കട്ടുകളെ മാത്രം ആശ്രയിക്കുന്ന പ്രവണത കുറയ്ക്കുന്നതിനായി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ആശയപരമായ ചോദ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലേക്ക് പരീക്ഷാ മാതൃക മാറ്റുന്നതും ചർച്ചയിലാണ്.
ഇത്തരം മാറ്റങ്ങൾ നടപ്പിലായാൽ സാധാരണ സ്കൂൾ വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾക്കും കൂടുതൽ മത്സരക്ഷമത കൈവരിക്കാനാകുമെന്നാണ് വിലയിരുത്തൽ.
വിദ്യാർത്ഥികൾക്ക് എന്താണ് ഇതിന്റെ ഗുണം?
- അമിത പഠന സമ്മർദ്ദം കുറയാൻ സാധ്യത.
- സ്കൂൾ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം.
- പരസ്യങ്ങളിലെ സുതാര്യത വർധിക്കും.
- കോച്ചിംഗ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം ഉയരും.
- വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സമത്വം ഉറപ്പാക്കാൻ സഹായകമാകും.
അന്തിമ തീരുമാനം വന്നിട്ടില്ല
ഈ നിർദേശങ്ങളിൽ പലതും ഇപ്പോഴും ചർച്ചാ ഘട്ടത്തിലോ കരട് രൂപത്തിലോ ഉള്ളവയാണ്. അതിനാൽ കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയ ശേഷമേ ഏത് വ്യവസ്ഥകൾ നിയമമാകുമെന്നത് വ്യക്തതയാകൂ.
വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക സർക്കാർ അറിയിപ്പുകൾ മാത്രം വിശ്വസിക്കുകയും അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ വിവരങ്ങളോ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ഉചിതം.
