അഹമ്മദാബാദ് എയർ ഇന്ത്യ ദുരന്തത്തിന് ഒരു വർഷം തികയുന്നു; 260 ജീവനുകൾ പൊലിഞ്ഞിട്ടും ദുരൂഹത തുടരുന്നു..

 

അഹമ്മദാബാദ് എയർ ഇന്ത്യ ദുരന്തത്തിന് ഒരു വർഷം;മലയാളി നഴ്സ് ഉൾപ്പെടെ 260 ജീവനുകൾ പൊലിഞ്ഞിട്ടും അന്വേഷണം നടന്നിട്ടും ദുരൂഹത തുടരുന്നു

അഹമ്മദാബാദ്: ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ എയർ ഇന്ത്യ AI171 വിമാനപകടത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2025 ജൂൺ 12-ന് നടന്ന ഈ ദുരന്തം രാജ്യത്തെയാകെ നടുക്കിയിരുന്നു. മലയാളി നഴ്സായ രഞ്ജിത ഗോപകുമാരൻ നായർ ഉൾപ്പെടെ 260 പേരുടെ ജീവനുകളാണ് ആ അപകടം കവർന്നെടുത്തത്. രാജ്യം സങ്കടത്തോടെ ഓർക്കുന്ന ഈ ദുരന്തം നടന്നിട്ട് ഒരു വർഷമായി പക്ഷേ അപകടകാരണത്തിന്റെ ദുരൂഹത  തുടരുന്നു

 എന്താണ് അവിടെ സംഭവിച്ചത്

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത് വെറും 32 സെക്കൻഡുകൾക്കകം വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ സമുച്ചയത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ഞെട്ടലോടെ മാത്രം ഓർക്കാൻ കഴിയുന്ന ഒരു സംഭവം.

വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരണപ്പെട്ടു. 229 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു. വിമാനത്തിലുണ്ടായിരുന്നത്. അത്ഭുതകരമായി ഒരു യാത്രക്കാരൻ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 19 പേർക്കും ജീവൻ നഷ്ടമായി. ഇതോടെ ആകെ മരണസംഖ്യ 260 ആയി.

രഞ്ജിതയുടെ മരണം കേരളത്തെ കണ്ണീരിലാഴ്ത്തി. 

മരിച്ചവരിൽ പത്തനംതിട്ട ജില്ലയിലെ പുല്ലാട് സ്വദേശിനിയായ രഞ്ജിത ഗോപകുമാരൻ നായരും ഉൾപ്പെട്ടിരുന്നു. യുകെയിൽ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത, കേരളത്തിൽ ലഭിച്ച സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനായി നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഈ രഞ്ജിതയുടെ അപ്രതീക്ഷിത മരണം കേരളത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്വപ്നങ്ങൾ ഒരു നിമിഷം കൊണ്ട് ഇല്ലാതായ സംഭവം ഏറെ വേദനാജനകമായിരുന്നു.

പ്രമുഖരും ദുരന്തത്തിൽ

അപകടത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ നിരവധി പ്രമുഖരും മരണപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ഈ ദുരന്തം ഇന്ത്യയുടെ വ്യോമയാന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചു. എല്ലാവരും മറക്കാനാഗ്രഹിക്കുന്ന ഈ ദുരന്തം പക്ഷേ ഇതിന്റെ അപകടകാരണം പൂർണ്ണമായും വ്യക്തമല്ല.

ദുരൂഹത മാറാതെ അന്വേഷണം

ഒരു വർഷം പിന്നിട്ടിട്ടും അപകടത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച അന്തിമ നിഗമനത്തിലെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം, വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഫ്യൂവൽ സ്വിച്ചുകൾ ഓഫ് ആയതാണ് എഞ്ചിനുകൾ നിലയ്ക്കാൻ കാരണമായത്. എന്നാൽ ആ സ്വിച്ചുകൾ എങ്ങനെ ഓഫ് ആയി എന്നതാണ് അന്വേഷണത്തിലെ ഏറ്റവും വലിയ ചോദ്യമായി തുടരുന്നത്.

സാങ്കേതിക തകരാറാണോ, മനുഷ്യ പിഴവാണോ, മറ്റേതെങ്കിലും ഘടകങ്ങളാണോ അപകടത്തിന് പിന്നിൽ എന്നത് സംബന്ധിച്ച് അന്തിമ റിപ്പോർട്ടിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സമൂഹം.

നീതി തേടി കുടുംബങ്ങൾ

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഒരു വർഷം പിന്നിട്ടിട്ടും വേദനയ്ക്ക് ശമനമായിട്ടില്ല. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയും ഉത്തരവാദികളായവരെ കണ്ടെത്തുകയും ചെയ്യണമെന്നാണ് അവരുടെ ആവശ്യം. നഷ്ടപരിഹാര നടപടികൾ തുടരുന്നു.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടികളും ചില കുടുംബങ്ങൾക്ക് ഇപ്പോഴും പൂർത്തിയായിട്ടില്ല. പലരും വിമാനയാത്രകളോട് ഭയം പ്രകടിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

മറക്കാനാകാത്ത ഒരു ദുരന്തം

AI171 വിമാന ദുരന്തം ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ദുരന്തമായി തുടരും. 260 ജീവനുകൾ നഷ്ടമായ ഈ സംഭവം സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും അധികാരികളെ ഓർമ്മിപ്പിക്കുന്നു.

 ദുരന്തം നടന്ന ഒരു വർഷം പിന്നിടുമ്പോൾ ജീവൻ നഷ്ടമായ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ പോലും , അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Comments

Popular posts from this blog

സെക്രട്ടറിയേറ്റിൽ 'ആക്രി അഴിമതി' – കോടികൾ തട്ടിയത് ഉദ്യോഗസ്ഥർ മുതൽ?

K.M. എബ്രഹാമിനെതിരെ CBI അന്വേഷണം ഹൈക്കോടതിയുടെ നിർണായക ഉത്തരവ്

പിണറായി വിജയന്റെ ഗൺമാൻ കേസ്: ഉത്തരവാദിത്തം ഒഴിഞ്ഞുമാറാനുള്ള ശ്രമമോ? കേരള പൊലീസിനെ ചുറ്റിപ്പറ്റിയ പുതിയ വിവാദങ്ങൾ

“ചത്തുകൂടേ?” — സലിംകുമാറിനെതിരായ സൈബർ ആക്രമണം കേരള സമൂഹത്തോട് ചോദിക്കുന്ന വലിയ ചോദ്യം

യുകെയിൽ ഇപ്പോൾ എന്താണ് നടക്കുന്നത്? മലയാളികൾക്കും ഇന്ത്യൻ സമൂഹത്തിനും ഭീഷണിയുണ്ടോ?

കേരളത്തിൽ വീണ്ടും ശക്തമായി ഉയരുന്ന ഒരു പൊതുചർച്ചയാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ PSC മുഖാന്തരം നടത്തണമെന്ന ആവശ്യം,എന്താണ് സർക്കാരുകൾ ചെയ്യാത്തത്.

കേരളത്തിൽ മത്സ്യത്തിൽ ഫോർമാലിൻ ചേർത്ത് വിൽപ്പന തുടരുന്നു