വിശാല സിപിഎം സമ്മേളനം  പിണറായി വിജയനു വേണ്ടി  നേതാക്കന്മാരുടെ ഒത്തുകൂടൽ മാത്രമാണ്. 


സിപിഎമ്മിനുള്ളിൽ നടക്കുന്ന അന്തർധാരകൾ എന്തൊക്കെയാണെന്ന്  മനസ്സിലാക്കാനുള്ള ഒരു വേദി മാത്രമാണിത്. എത്രപേർ തന്നോടൊപ്പം ഉണ്ടെന്നും തന്നെ എതിർക്കുന്നവർ എത്രപേരുമുണ്ട് എന്ന് നേരിട്ട് മനസ്സിലാക്കാനുള്ള പിണറായി വിജയന്റെ ഒരു ബുദ്ധിയാണിത്.

പിണറായി വിജയനെതിരെ സിപിഎമ്മിനകത്ത് പോരും നടക്കുന്നുണ്ടോ എന്താണ് ഇതിന്റെ നിജസ്ഥിതി? മാധ്യമങ്ങളൊക്കെ പിണറായി വിജയനെ തൽ സ്ഥാനത്തുനിന്ന് നീക്കാൻ വേണ്ടിയുള്ള കഠിനപ്രയത്നങ്ങൾ തുടരുകയാണ്. അതിനുവേണ്ടി എംഎ ബേബിയെയും തോമസ് ഐസക്കിനെയും ഒക്കെ തന്നെ മറുഭാഗത്ത് നിർത്തിക്കൊണ്ട് വലിയ പ്രചരണം തുടരുകയാണ്. പഴയ മന്ത്രിസഭയിൽ ഉണ്ടായിരുന്ന തോറ്റ പല സിപിഎം നേതാക്കളും ഒന്നും പറയാതെ വീട്ടിൽ റസ്റ്റ് എടുക്കുകയാണ്. തലക്ക് സുഖമില്ലാത്ത ചില ഡിവൈഎഫ്ഐ നേതാക്കന്മാർ സെക്രട്ടറിയേറ്റിനു മുമ്പിൽ ചില ചുമ്മാ സമരങ്ങൾ നടത്തുന്നു അടി വാങ്ങുന്നു എന്നാൽ നടക്കുന്ന സമരം എന്തിനാണെന്ന് അവർക്ക് തന്നെ അറിയില്ല.

 സോഷ്യൽ മീഡിയയിൽ ഈ സമരവുമായി ബന്ധപ്പെട്ട് ഇവർക്ക് ആവശ്യത്തിനുള്ള മറുപടി ജനങ്ങൾ കൊടുക്കുന്നുണ്ട്.

 ഇവർ നടത്തുന്ന ഈ സമരം മൂലം ഇവർക്ക് ഉണ്ടാകുന്ന എതിരാളികളുടെ എണ്ണവും ജനങ്ങളുടെ അസ്വസ്ഥതയും ദേഷ്യവും പതിന്മടഞ്ഞു വർദ്ധിച്ചുവരികയാണ്.


 ഈ സമരമുഖത്തുള്ള നേതാക്കന്മാരാണ് ഇനി രാജ്യം ഭരിക്കുന്നത് എന്ന് ജനങ്ങൾക്ക് തോന്നിയാൽ ഒരു പഞ്ചായത്ത് ഇലക്ഷനിൽ നിന്നാൽ പോലും ഇവർ ജയിക്കില്ല എന്നത് 100% ഉറപ്പാണ്. എന്തിനുവേണ്ടി ഇവര് സമരം ചെയ്യുന്നു എന്ന് ചോദിച്ചാൽ ഇവർക്ക് പോലും അറിയില്ല.


 സിപിഎം നേതാക്കളുടെ സംസാരവും ഭാഷയും വെല്ലുവിളിയും ഒക്കെ കേട്ടാൽ തോന്നും ഇവരാണ് ഇനി ഭാവിയെ നയിക്കാൻ പോകുന്ന രാഷ്ട്രീയ മുഖങ്ങൾ എന്ന്. ഈ പുതിയ തലമുറ ഇവരെയൊക്കെ പഠിച്ചു കഴിഞ്ഞു.

 വിവരവും വിദ്യാഭ്യാസവുമുള്ള കുറെയേറെ ചെറുപ്പക്കാരും ജനങ്ങളും ഇത് കണ്ടു നിങ്ങളെ പരിഹസിക്കുകയാണ് എന്ന് സ്വയം ഇവർ മനസ്സിലാക്കുന്നില്ല.


 കേരളത്തിലെ ജനങ്ങളെ ഭരിക്കാൻ ഉള്ള തീവ്രവകാശം എന്നും വേണമെന്നും ഇവർക്കാണ് എന്നുള്ള ഒരു ധാരണ ഈ പാർട്ടിയെ പിടികൂടിയിരിക്കുകയാണ്. ഈ ജനാധിപത്യ രാജ്യത്ത് വോട്ട് ചെയ്ത് ജനങ്ങൾ തീരുമാനിക്കുന്നവർക്കാണ് ഭരിക്കാനുള്ള അധികാരം. തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം ജനങ്ങളെ വെല്ലു വിളിച്ചിട്ട് പറയുകയാണ് ജനങ്ങൾക്ക് തെറ്റ് പറ്റി എന്ന്.  ജനങ്ങളുടെ നികുതിപ്പണം കൊള്ള ചെയ്തു സുഖിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് ജനങ്ങൾ  അധികാരം നൽകിയിട്ടില്ല. തെറ്റ് ചെയ്താൽ അത് ചൂണ്ടിക്കാട്ടിയാൽ പോലും അംഗീകരിക്കാൻ സമ്മതിക്കാതെ ഒരു രാഷ്ട്രീയപാർട്ടികൾക്കും പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് ഈ തെരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തിയിരിക്കുകയാണ്.

 കഴിഞ്ഞ 10 വർഷക്കാലം നിരവധി അഴിമതികളാണ് പുറത്തുവന്നിരിക്കുന്നത്. അത് അഴിമതിയുടെയും ന്യായീകരിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുന്ന ഒരു രീതിയാണ് ഈ പാർട്ടി അവലംബിക്കുന്നത്.

 പിഎസ്സി യിലെ അഴിമതി, സ്വർണ്ണ കള്ളക്കടത്ത്, വീണ വിജയനുമായി ബന്ധപ്പെട്ട നോക്കുകൂലി വിവാദം, മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഇ ഡിയുടെ അന്വേഷണം, കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരും അവരുടെ പ്രവർത്തനങ്ങളും. ഡോളർ വിവാദം, അനധികൃത നിയമനങ്ങൾ, സംസ്ഥാനത്തെ ക്രമസമാധാനവീഴ്ചകൾ, മയക്കുമരുന്ന് ലോബികളുമായി അവിഹിതബന്ധങ്ങൾ.

 പുതിയ സർക്കാർ അധികാരത്തിൽ ഏറ്റത് മുതൽ സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനകളും യുവജനങ്ങളും നടത്തുന്ന പ്രക്ഷോഭങ്ങൾ പൂർണമായും കേരളത്തിലെ ജനങ്ങൾ വെറുത്തു തുടങ്ങി. ഒരിക്കലും സെക്രട്ടറിയേറ്റിൽ നടക്കുന്നത് സമാധാനപരമായ സമരങ്ങൾ അല്ല പോലീസിനെ ആക്രമിക്കുകയും പോലീസിൽ നിന്ന് അടി വാങ്ങി നേതാവാകാൻ ശ്രമിക്കുന്ന ഒരു കൂട്ട ചെറുപ്പക്കാരുടെ വിക്രിയകൾ ആയിട്ടാണ് ഇതിനെ കാണുന്നത്. ഇവർ നടത്തുന്ന സമരങ്ങളുടെ ലക്ഷ്യം എന്താണെന്നോ കാരണമെന്താണെന്ന് അവർക്കും ജനങ്ങൾക്കും അറിയില്ല.


വീണ്ടും വീണ്ടും ഒരു ചെറുപ്പത്തെ വിവരക്കേടിന്റെ യോഗത്തിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്ന യുവജന സംഘടനകൾ ഇപ്പോൾ ചെയ്യുന്നത് ആത്മഹത്യയാണ് ആത്മഹത്യ സമരങ്ങളാണ്.

 ആത്മാർത്ഥതയുടെ സമരമല്ല അടിമകളുടെ സമരം ആണെന്നും മാത്രം പറഞ്ഞുകൊണ്ട് വീഡിയോ അവസാനിപ്പിക്കുന്നു.