ഞങ്ങൾ ജനങ്ങൾക്ക് പറയാനുള്ളത് ഇത്രമാത്രം...ഞങ്ങളുടെ ആയുസ്സും ആരോഗ്യവും നിങ്ങൾ രണ്ടു മുന്നണിക്കാരും കൂടി നശിപ്പിച്ചപ്പോൾ മതിയായില്ലേ?

 ഈ ബ്രഹ്മപുരത്തെ മാലിന്യം നിന്ന് കത്തുമ്പോൾ നഷ്ടം ഞങ്ങൾ ജനങ്ങൾക്ക് മാത്രം...ഞങ്ങളുടെ ആയുസ്സും  ആരോഗ്യവും നിങ്ങൾ രണ്ടു മുന്നണിക്കാരും കൂടി നശിപ്പിച്ചപ്പോൾ മതിയായില്ലേ?

കൊച്ചിയിലുള്ള എല്ലാവരോടും പോയി കടലിൽ ചാടാൻ പറയാഞ്ഞത് ഭാഗ്യം. അവിടെ തീ ഇട്ടത് കൊച്ചിയിലെ സാധാരണ മനുഷ്യർ ആണോ ?

കോൺഗ്രസ്സിനും പരാതി ഇല്ല , സഖാക്കൾക്കും പരാതി ഇല്ല , രണ്ട് പേരും കൂടി ആണല്ലോ കൊച്ചി നഗരത്തിൽ നിന്ന് ഈ മാലിന്യം ലോറിയിൽ കയറ്റി കടംബ്രയാർ കരയിൽ ബ്രഹ്മപുരത്തു കൊണ്ട് പോയി ഇട്ട് നിറച്ച് എല്ലാ വർഷവും കത്തിച്ച് ഈ അഴിമതി സംയുക്തമായി നടത്തി വരുന്നത് . ഇതിന്റെ ദോഷം കൂടുതൽ അനുഭവിക്കുന്നത് തൃക്കാക്കര , തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്കാരാണ് . എന്തേ മുഖ്യ മന്ത്രിയും മന്ത്രിമാരും ഒന്നും തീ കത്തുന്നിടത്തു വന്ന് നിന്ന് ഫോട്ടോ എടുത്ത് പ്രഖ്യാപനമൊന്നും നടത്തുന്നില്ലേ ? അന്റാർട്ടിക്കയിൽ എങ്ങിനെ തീരെ മാലിന്യമില്ല എന്ന് പഠിക്കാൻ അവിടെ വരെ ഒന്ന് പോയാലോ ? മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിയുടെ സമീപനത്തിൽ കാര്യമായ വ്യത്യാസമുണ്ടാകണം. പഠനശേഷം അല്ലാതെ നടക്കുന്ന ഇത്തരം മാലിന്യനിർമാർജന പരിപാടികൾ എത്രത്തോളം പ്രഹസനമാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയും മറ്റ്‌ മന്ത്രിമാരും കൊച്ചി മേയറും ഇന്ന് ബ്രഹ്മപുരത്തു വന്നു താമസിക്കാൻ ധൈര്യം കാണിക്കണം . അതിനു തയ്യാറുണ്ടോ ? 

കൊച്ചി നഗരം കനത്ത പുകമഞ്ഞ് നിറഞ്ഞിരിക്കുകയാണ്.  

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഇന്ന് വിഷാംശമുള്ളതും അപകടകരവും ആയ വായു നമ്മുടെ എറണാകുളം ജില്ലയിലെ ലക്ഷകണക്കിന് മനുഷ്യരുടെ , മൃഗങ്ങളുടെ ശ്വസനവ്യവസ്ഥയെ തകരാറിലാക്കുന്നു .  ശ്വാസ അസുഖമുള്ളവർ ദയവായി വീടിനുള്ളിൽ തന്നെ ഇരിക്കുക.  വെളിയിൽ നടക്കുകയോ വ്യായാമം ചെയ്യുകയോ അരുത് .  കൊച്ചി കോർപ്പറേഷന്റെ ഈ കടുത്ത അനാസ്ഥയ്ക്ക് ആരാണ് വില കൊടുക്കുക. ഇത്‌ എല്ലാ വർഷവും ആവർത്തിക്കുന്നു . കൊച്ചിക്കാർക്ക് മാലിന്യനിർമാർജനം എന്ന സാങ്കേതികപദം വളരെ പരിചിതമാണ്. രാഷ്ട്രീയക്കാർ വരെ പറഞ്ഞു പറ്റിക്കുന്നതും ഇതുതന്നെയാണ്.

കൃത്യമായ പദ്ധതി ഇല്ല എന്ന സത്യം കൊച്ചി കോർപ്പറേഷനും അറിയാം.

കൊച്ചി എന്നാൽ മൂവാറ്റുപുഴ മുതൽ കൊച്ചി കടൽ വരെയുള്ള വലിയ ഒരു ജന സഞ്ചയം കാൻസർ രോഗത്തിന് കാരണമാകുന്ന ഈ പുക ഇന്ന് വലിച്ച് കയറ്റി ജീവിക്കാൻ നിർബന്ധിതരാകുന്നു . കുഞ്ഞുങ്ങൾ ഏറെ വിഷമിക്കുന്നു . ഇത് എല്ലാ വർഷവും മനഃപൂർവം കത്തിക്കുന്നതാണ് . ഇത് കൊടിയ അഴിമതി ആണ് . ബ്രഹ്മപുരം പദ്ധതി മുഴുവൻ നുണകൾ മാത്രം ആണ് . കക്കാൻ വേണ്ടി രാഷ്ട്രീയ നെത്ര്വത്വം കൊണ്ട് നടക്കുന്ന നുണകളുടെ ശേഖരം . മാലിന്യ ലോറി മുതൽ solid waste mining and management വരെ നീണ്ട് കിടക്കുന്ന അഴിമതി .  ആരുണ്ട് ഇതിനു  മറുപടി പറയാൻ ?  ഇല്ല . നാം ശ്വാസം കിട്ടാതെ പിടയും . അതിൽ ആർക്കാണ് പരാതി ?

അഴിമതി നടത്തുവാൻ വേണ്ടി ഉദ്ദേശിച്ച് മാത്രം എല്ലാ വർഷവും കൃത്യമായി മനഃപൂർവം അവിടെ തീ ഇട്ട് ഈ തീപിടുത്തം ഉണ്ടാക്കുന്ന വിഷപ്പുക ശ്വസിച്ചു തീ കെടുത്താൻ കഷ്ടപ്പെടുന്ന ഫയർഫോഴ്‌സ്  ജീവനക്കാരുടെ ശ്വാസകോശം എന്ത് അവസ്ഥ ആയിട്ടുണ്ടാകും . ഈ അവസ്ഥക്ക് കാരണക്കാരായ കൊച്ചിയുടെ ഇപ്പോഴത്തെ മേയറെയും പഴയ മേയർമാരെയും ഈ തീ കെടും വരെ അവിടെ കസേര ഇട്ട് ഇരുത്തി  ആദരിച്ചാൽ ഇനി മേലിൽ ഈ തീപിടുത്തം ഉണ്ടാകില്ല . എറണാകുളം ജില്ലയിൽ അഞ്ച് ലക്ഷം മനുഷ്യർ എങ്കിലും രണ്ട്‌ ദിവസമായി ശ്വാസതടസം അനുഭവിക്കുന്നുണ്ടാകും .  ഇത്‌ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട വിഷയമാണ് .

Comments

Popular posts from this blog

112 കോടിക്കാണ് റോഷി അഗസ്റ്റിൻ ഇത് വിറ്റത്; സർക്കാരിന് വെറും 3.5% ലാഭം? മലങ്കര ടൂറിസം പദ്ധതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി

പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്,

M. R. അജിത് കുമാറിനെതിരെ ജിന്റോ ജോണിന്റെ ഗുരുതര ആരോപണം