കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാര തകർച്ച | വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്ന യഥാർത്ഥ കാരണം?
കേരളത്തിലെ വിദ്യാഭ്യാസ നിലവാര തകർച്ച, കാലഹരണപ്പെട്ട സിലബസ്, സർക്കാർ സ്കൂളുകളിലെ സൗകര്യങ്ങളുടെ കുറവ്, യൂണിവേഴ്സിറ്റികളിലെ അഴിമതി തുടങ്ങിയ കാരണങ്ങളാൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്ന പ്രവണതയെ കുറിച്ചുള്ള വിശകലനം. ഒരുകാലത്തും വരുന്ന സർക്കാരുകൾ ഇവർക്ക് വേണ്ട ഒരു പ്ലാൻ തയ്യാറാന്നില്ല. കുട്ടികൾ അവരുടെ ഭാവിയിൽ എന്തു ചെയ്യും എന്ന് അറിയാതെ ടെൻഷനിലാണ്.
ഇത് പ്രചരണം മാത്ര കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് മനസ്സിലായി തുടങ്ങിയിരിക്കുന്നു.
കഎന്തുകൊണ്ട് കുട്ടികൾ കേരളത്തിൽ പഠിക്കുന്നില്ല?
കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ നിലവാരവും, കാലഹരണപ്പെട്ട സിലബസും കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നതിൽ നിന്നും രക്ഷിതാക്കളെ മാറ്റി ചിന്തിപ്പിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിക്കും അവർ ജോലിയുമായി ബന്ധപ്പെട്ട് ഇന്റർവ്യൂകളിലും മത്സര പരീക്ഷകളിലും പങ്കെടുക്കുമ്പോഴാണ് ഇവർ സ്വയം വിലയിരുത്തപ്പെടുന്നത്. ഇവിടെ നിന്നും പഠിച്ചിരുന്ന ഒരു കുട്ടിയുടെ ശരാശരി ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ നിലവാരം മറ്റുള്ള സ്റ്റേറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ പിന്നിലാണ് എഴുതാൻ കഴിയുന്ന കുട്ടികൾക്കും സംസാരിക്കാൻ കഴിയാത്ത രീതിയിലുള്ള നിലവാര തകർച്ചയാണ് ഇവിടുത്തെ വിദ്യാഭ്യാസ രീതി കൊണ്ട് ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസത്തിൻറെ നിലവാര തകർച്ച എന്നത് കാലാനുസൃതമായ മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരുന്നില്ല എന്നതാണ് പ്രശ്നം. വിദ്യാർത്ഥികളും കാലത്തിനനുസരിച്ച് മാറുകയാണ് ശാസ്ത്രസാങ്കേതിക രംഗത്തുള്ള മികവ് കുതിച്ചുചാട്ടം ഇവ വിദ്യാഭ്യാസ മേഖലയിൽ എത്രയും പെട്ടെന്ന് തന്നെ ഉൾപ്പെടുത്തേണ്ടതാണ്.
വിദ്യാഭ്യാസനിലവാര തകർച്ച അവർക്ക് നല്ല ജോലി ലഭിക്കുന്നതിന് തടസ്സമാകുന്നു.
ഇതിന്റെ പല ഉദാഹരണങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടുകൊണ്ടിരിക്കുന്നു. കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ പ്രവർത്തകരും മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്നവർ ഒക്കെ ഇംഗ്ലീഷിലൂടെ അവരുടെ ആശയങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നമ്മുടെ പഠന നിലവാരത്തെ തുറന്നു കാണിക്കുന്നു.സമൂഹത്തിൽ ഉന്നതരായ വ്യക്തികളുടെ പ്രത്യേകിച്ചും സാമ്പത്തിക നിലവാരമുള്ള എല്ലാവരുടെയും മക്കളും ബന്ധുക്കളും പഠിക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിലാണ്.സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ അടക്കം സാധാരണപെട്ട കുട്ടികൾക്ക് പഠിക്കാൻ വേണ്ട അന്തരീക്ഷം ഉണ്ടോ എന്ന് ഇവിടുത്തെ ഭരണകർത്താക്കൾക്ക് ആലോചിക്കാൻ പോലും സമയമില്ല. കേരളത്തിലെ നാമമാത്രമായ ചില സ്കൂളുകളിൽ പേരിനു വേണ്ടി എന്തെങ്കിലും മാജിക്കുകൾ കാണിക്കുന്നത് അല്ലാതെ കേരളത്തിലെ ഒട്ടുമുക്കാലും സ്കൂളിലും അടിസ്ഥാന വിദ്യാഭ്യാസ സൗകര്യത്തിനായി ഒന്നും നടക്കുന്നില്ല എന്നത് ഒരു പൊതു ചർച്ചവിഷയമാണ്. ഭരണഘടനാപരമായി അവകാശപ്പെട്ട സൗജന്യ വിദ്യാഭ്യാസം എന്ന ലിഖിത നിയമം നിലനിൽക്കെ നമ്മുടെ സംസ്ഥാനം ഭരിച്ച മുന്നണികൾ ഇത്തരം കാര്യങ്ങൾ വിസ്മരിച്ചിരിക്കുകയാണ്. മികച്ച പൗരന്മാരെ സൃഷ്ടിക്കാൻ കഴിവുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമല്ല ഇവിടെയുള്ളത്.ആവശ്യമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു സിലബസും ഇല്ല എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്
അഴിമതി വിദ്യാഭ്യാസ രഗത്തും ഇവിടെയും
കേരളത്തിലെ പല യൂണിവേഴ്സിറ്റികളിലും പരീക്ഷകളിലും മറ്റും കൃത്രിമം കാട്ടി സ്വന്തക്കാർക്കും സ്വന്തം രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർക്കും ഇഷ്ടമുള്ള അക്കാഡമിക് ബിരുദങ്ങളും അംഗീകാരങ്ങളും നൽകുന്ന ഈ സംസ്ഥാനത്തു നിന്നും കുട്ടികൾ സ്വന്തം ജീവനുംകൊണ്ട് രക്ഷപ്പെടാനാണ് നോക്കുന്നത്. സമീപഭാവിയിൽ വൃദ്ധന്മാർ താമസിക്കുന്ന കുറെ വീടുകളും വൃദ്ധസദനങ്ങൾ മാത്രമുള്ള ഒരു കേരളമായിരിക്കും നാം കാണാൻ പോകുന്നത്.

Comments
Post a Comment