രക്തത്തില്‍ പഞ്ചസാരയുടെ അളവ് 300 കവിഞ്ഞാല്‍‍ എന്ത് സംഭവിക്കും.....

  മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്  പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുകയാണ്.

പ്രമേഹവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ ലോകത്ത് നടക്കുന്നുണ്ട് പല രാജ്യങ്ങളിലെ ജനങ്ങളിലും പലതരത്തിലാണ് പ്രമേഹ സാധ്യതകൾ കാണുന്നത്. പലരുടെയും ഭക്ഷണരീതി, ജീവിതശൈലി, കാലാവസ്ഥ, ഒപ്പം വ്യായാമം ഇവയൊക്കെ പ്രമേഹ സാധ്യതയുള്ള കാരണമായി കണ്ടെത്തിയിരിക്കുന്നു.

രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനമായും ടൈപ്പ് വണ്‍, ടൈപ്പ് 2 എന്നിങ്ങനെ 2 തരം പ്രമേഹങ്ങളാണുളളത്. സാധാരണയായി ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.

പ്രമേഹത്തിലെ പഞ്ചസാരയുടെ അളവ് രോഗിയുടെ അവസ്ഥയുടെ പ്രധാന സൂചകമാണെന്ന് എല്ലാവർക്കും അറിയാം. എന്നിരുന്നാലും, അസുഖമുള്ളവർ മാത്രമേ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ (അല്ലെങ്കിൽ ഗ്ലൂക്കോസിന്റെ) അളവ് പരിശോധിക്കേണ്ടതുണ്ടെന്നത് ശരിയല്ല. ഈ സൂചകം സാധാരണ പരിധി കവിയുന്നില്ലെന്ന് ഉറപ്പാക്കാൻ ആരോഗ്യമുള്ള ആളുകളും അളവ് പരിശോധിക്കേണ്ടതാണ്.

നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, നിങ്ങളുടെ രക്തത്തിൽ എത്ര പഞ്ചസാര അനുവദനീയമാണോ ? നിശ്ചിത പരിധിക്കുള്ളിൽ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ ഇതുവരെ രോഗനിർണയം നടത്തിയിട്ടില്ലെങ്കിൽ എപ്പോഴാണ് വിഷമിക്കേണ്ടത്?


രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌. ഇൻസുലിന്‍റെ അളവ് കുറഞ്ഞാല്‍ അത് രക്തത്തില്‍ ഗ്ലൂക്കോസ് നില കൂടാന്‍ ഇടവരുത്തും.

രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ഒരുപരിധിയിലധികം കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുകയാണ് . നമ്മുടെ ജീവിത ശൈലീരോഗത്തില്‍ ഉള്‍പ്പെടുത്താവുന്ന പ്രമേഹത്തെ ചിട്ടയായ ഭക്ഷണ ശീലങ്ങളിലൂടെ വരുതിയിലാക്കാന്‍ കഴിയും.

പ്രമേഹരോഗമില്ലാത്തവര്‍ക്ക് രക്തത്തില്‍ പഞ്ചസാരയുടെ പരമാവധി അളവ് 100 മുതല്‍ 120 മില്ലിഗ്രാം ആണ്. എന്നാല്‍ പ്രമേഹ രോഗബാധിതരായവരുടെ രക്തം പരിശോധിച്ചാല്‍ പഞ്ചസാരയുടെ അളവ് 200 ലും മുകളില്‍ ആയിരിക്കുമെന്ന് കാണാം. സാധാരണയായി പഞ്ചസാര നില 300 കവി‍ഞ്ഞാല്‍ അടിയന്തിര ചികിത്സ അനിവാര്യമാണ്.

ഗ്ലൂക്കോസിന്‍റെ അളവ് 500 ലും കൂടുതലാവുമ്പോള്‍ അത് ജീവനു തന്നെ ഭീഷണിയാവുന്നു. ശരീരം കേറ്റോണ്‍സ് എന്ന ആസിഡ് പുറപ്പെടുവിക്കാന്‍ തുടങ്ങുകയും . ഇത് ശരീര കോശങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെ ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്നു പറയാം. ഈ അവസ്ഥയിൽ സ്ട്രോക്ക്, വൃക്കകളുടെയും കരളിന്‍റെയും പ്രവര്‍ത്തനം നിലക്കല്‍ എന്നിവയിലേക്ക് നയിക്കുകയോ മരണം സംഭവിക്കുകയോ ചെയ്തേക്കാം.

Comments